കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അവതരിപ്പിക്കുന്ന ഓണം സ്വർണ്ണോത്സവം 2024 ഓഗസ്റ്റ് 5 മുതൽ ആരംഭിച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. കേരളത്തിലെ എല്ലാ സ്വർണ വ്യാപാരശാലകളെയും കോർത്തിണക്കി മൂന്നുമാസം നീണ്ടു നിൽക്കുന്ന പരിപാടിയാണ് സ്വർണ്ണോത്സവം. ഉപഭോക്താക്കൾക്ക് രണ്ടേകാൽ കിലോ സ്വർണവും 10 കിലോ വെള്ളിയും സമ്മാനമായി നൽകുന്നു. AKGSMA SWARNOLSAVAM
ഓഗസ്റ്റ് ഒന്നിന് ആരംഭിക്കാനിരുന്ന സ്വർണ്ണോത്സവം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഒരാഴ്ച നീട്ടിവച്ചത്.
സംസ്ഥാനതല ഉദ്ഘാടനo എറണാകുളത്ത് രാമവർമ്മ ക്ലബ്ബിൽ സിറ്റി പോലീസ് അസിസ്റ്റൻറ് കമ്മീഷണർ ജയകുമാർ.സി, ഭീമ ജ്വല്ലറി ഉടമ ബിന്ദു മാധവിന് നൽകി നിർവഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് റോയ് പാലത്തറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ, വർക്കിംഗ് പ്രസിഡണ്ട് അയമു ഹാജി, വർക്കിംഗ് ജനറൽ സെക്രട്ടറി സി.വി. കൃഷ്ണദാസ്, വൈസ് പ്രസിഡണ്ട് മാരായ ബി. പ്രേമാനന്ദ്, പി.ടി അബ്ദുറഹ്മാൻ ഹാജി, സ്കറിയച്ചൻ കണ്ണൂർ, അർജുൻ കേക്കുവാദ്, രത്നകലാ രത്നാകരൻ, വിനീത് നീലേശ്വരം, വിൽസൺ ക്രൗൺ സംസ്ഥാന സെക്രട്ടറിമാരായ സക്കീർ ഹുസൈൻ, എസ്.പളനി, അഹമ്മദ് പൂവിൽ, സി.എച്ച് ഇസ്മായിൽ, എൻ.വി പ്രകാശ്, അരുൺ നായ്ക്, നസീർ പുന്നക്കൽ, അസീസ് ഏർബാദ്, ബാബുരാജ് കാസർകോട്, എംസി. ദിനേശ്, എൻടികെ. ബാപ്പു തുടങ്ങിയവർ പ്രസംഗിച്ചു.
“ആഭ്യന്തര കുറ്റവാളി”യായി ആസിഫ് അലി; ഷൂട്ടിംഗ് ആരംഭിച്ചു
AKGSMA SWARNOLSAVAM
Leave a Comment