ഇന്ത്യയ്ക്ക് വീണ്ടും നിരാശ; വനിതാ സിംഗിൾസിൽ പി.വി സിന്ധു പുറത്ത്, ഹോക്കിയിലും തോൽവി

പാരിസ്: ഒളിംപിക് വേദിയിൽ ഇന്ത്യയ്ക്ക് കനത്ത നിരാശ സമ്മാനിച്ച് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ മെഡൽ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. രണ്ടു തവണ ഒളിംപിക് വെങ്കലം നേടിയിട്ടുള്ള സിന്ധു, ഇത്തവണ ചൈനീസ് താരം ഹേ ബിങ് ജിയാവോയോട് പ്രീക്വാർട്ടറിൽ തോറ്റാണ് പുറത്തായത്. ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ തോൽവി. സ്കോർ: 19-21, 14-21. ടോക്കിയോ ഒളിംപിക്സിൽ ഹേ ബിറ് ജിയാവോയെ തോൽപ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. പുരുഷ ഡബിൾസിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സാത്വിക്–ചിരാഗ് സഖ്യത്തിന്റെ ക്വാർട്ടറിലെ തോൽവിയും ഇന്ത്യയ്ക്ക് വേദനയായി. ലോക റാങ്കിങ്ങിൽ ഏഴാമതുള്ള മലേഷ്യയുടെ ആരോൺ ചിയ – സോ വൂയി യിക് സഖ്യമാണ് ഇന്ത്യൻ സഖ്യത്തെ വീഴ്ത്തിയത്. ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യൻ സഖ്യം തോൽവി വഴങ്ങിയത്. സ്കോർ: 13–21, 21–14, 21-16.

123 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ; 14 ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി ; ജിയോ ഭാരത് ഫോൺ പുതിയ മോഡൽ

പുരുഷ ഹോക്കിയിൽ ഇന്ത്യ ലോക ഒന്നാം നമ്പർ ടീമായ ബൽജിയത്തോടു തോറ്റു. ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് നിലവിലെ ചാംപ്യൻമാർക്കെതിരെ ഇന്ത്യ തോൽവി വഴങ്ങിയത്. തോറ്റെങ്കിലും ഇന്ത്യ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. ഇനി വെള്ളിയാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. വനിതാ ബോക്സിങ്ങിൽ 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന നിഖാത് സരീൻ പ്രീക്വാർട്ടറിൽ തോറ്റു. ലോക ചാംപ്യനായ ചൈനയുടെ വുയുവിനോട് 0–5 എന്ന സ്കോറിനാണ് ഇന്ത്യൻ താരം തോറ്റത്.

അധ്യാപകർക്കും വിദ്യാർഥികൾക്കും ആശ്വാസം..!! ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

അതേസമയം മലയാളി താരം എച്ച്.എസ്. പ്രണോയിയെ വീഴ്ത്തി യുവതാരം ലക്ഷ്യ സെൻ ക്വാർട്ടറിൽ കടന്നു. ഏകപക്ഷീയമായി മാറിയ മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് ലക്ഷ്യയുടെ വിജയം. സ്കോർ: 21-12, 21-6. നേരത്തെ, പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെ ഇന്ത്യയ്ക്ക് പാരിസിലെ മൂന്നാം വെങ്കലം സമ്മാനിച്ചിരുന്നു. ഈ ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മൂന്നു മെഡലുകളും ഷൂട്ടിങ്ങിൽ നിന്നാണ്. ഒറ്റ ഒളിംപിക്സിൽ ഇന്ത്യ ഷൂട്ടിങ്ങിൽ മൂന്നു മെഡലുകൾ നേടുന്നതും ഇതാദ്യം. അതേസമയം, വനിതാ വിഭാഗം ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സിഫ്റ്റ് സമ്റയും അൻജും മൗദ്ഗില്ലും ഫൈനൽ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ അൻജും 584 പോയിന്റോടെ 18–ാം സ്ഥാനത്തും സിഫ്റ്റ് 575 പോയിന്റോടെ 31–ാം സ്ഥാനത്തുമായി.

അച്ഛൻ മരിച്ച കുട്ടികളെ ഞാൻ കണ്ടു; അവരുടെ വേദന ഞാനും അനുഭവിച്ചതാണ്; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും രാഹുൽ ഗാന്ധി

പുരുഷൻമാരുടെ അമ്പെയ്ത്ത് വ്യക്തിഗത എലിമിനേഷനിൽ ഇന്ത്യന്‍ താരം പ്രവീൺ ജാദവും തോറ്റു. വനിതകളുടെ 20 കിലോ മീറ്റർ റേസ് വോക്കിൽ ഇന്ത്യൻ താരം പ്രിയങ്ക ഗോസ്വാമി നിരാശപ്പെടുത്തി. 45 താരങ്ങൾ മത്സരിച്ച ഇനത്തിൽ 41–ാം സ്ഥാനത്താണ് പ്രിയങ്ക ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം 20 കിലോമീറ്റർ നടത്തത്തിൽ അക്ഷദീപ് സിങ്, വികാഷ് സിങ്, പരംജീത്ത് സിങ് ബിഷ്ത് എന്നിവരും നിരാശപ്പെടുത്തി. ടേബിൾ ടെന്നിസ് സിംഗിൾസിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ശ്രീജ അകുല പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി.

അടിമുടി മാറ്റം..!!! കുട്ടികൾക്ക് മാനസികവും ക്രിയാത്മകവുമായ വളർച്ചയുണ്ടാകും… അധ്യാപക നിയമനത്തിനും പുതിയരീതി; സ്കൂൾ സമയം എട്ടുമുതൽ ഒന്നുവരെ; ശുപാർശകൾ അംഗീകരിച്ച് മന്ത്രിസഭ

pathram desk 1:
Leave a Comment