വയനാട് ദുരന്തം: 5 ലക്ഷം രൂപ ധനസഹായവുമായി എകെജിഎസ്എംഎ

കൊച്ചി:വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) അടിയന്തര സഹായമായി 5 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചു.
പുനരധിവാസത്തിന് ആവശ്യമായ സഹായം പിന്നീട് നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ മുക്കം, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ യൂണിറ്റിലെ എകെജിഎസ്എംഎ പ്രവർത്തകർ ആവശ്യമായ മരുന്നും, ഭക്ഷണവും എത്തിച്ചു നൽകി വരികയാണ്. സംസ്ഥാന കൗൺസിൽ അംഗം സലാം കൈരളി ഇന്നലെ തന്നെ ദുരന്ത മേഖലയിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് നേതൃത്വം നൽകിയിട്ടുണ്ട്. കൂടുതൽ സഹായങ്ങൾ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എകെജിഎസ്എംഎ പ്രസിഡൻ്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുൾ നാസർ എന്നിവർ അറിയിച്ചു.

pathram desk 2:
Related Post
Leave a Comment