മരണനിരക്ക് ഉയരും; ഔദ്യോഗിക കണക്ക് അനുസരിച്ച് മരണം 282 ആയി; മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍

വയനാട്: കേരളത്തിന്റെ കണ്ണീര്‍ കടലായി ചൂരല്‍മലയും മുണ്ടക്കൈയും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം ഇനിയും ഉയര്‍ന്നേക്കും. ഇപ്പോള്‍ ഔദ്യോഗിക കണക്ക് അനുസരിച്ച് മരണം 282 ആയി. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. തിരയാന്‍ കൂടുതല്‍ യന്ത്രങ്ങളെത്തിച്ചിട്ടുണ്ട്. 15 മണ്ണുമാന്തി യന്ത്രങ്ങള്‍ മുണ്ടക്കൈയില്‍ എത്തിച്ചു. കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്. സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലം അന്തിമഘട്ടത്തിലാണ്. പുതിയ പാലം നിര്‍മിക്കുന്നതുവരെ ബെയ്ലി പാലം ഇവിടെയുണ്ടാകുമെന്നു സൈന്യം അറിയിച്ചു.

വയനാട്ടിൽ വീണ്ടും അതിതീവ്രമഴയ്ക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു; മരിച്ചവരുടെ എണ്ണം 270 ആയി

മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ അവലോകന യോഗവും സര്‍വകക്ഷിയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉടന്‍ വയനാട്ടിലെത്തും.

ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് തടഞ്ഞു..!! ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിന് മന്ത്രിമാരോട് കയർത്ത് പ്രദേശവാസികൾ..; സംഘർഷാവസ്ഥ

pathram:
Leave a Comment