റീൽസ് എടുത്താൽ എന്തെല്ലാം ഗുണങ്ങൾ..!!! ഒരു വർഷത്തിന് ശേഷം അമ്മയെ തിരിച്ചുകിട്ടി !!!

മുംബൈ: ഒരുവര്‍ഷം മുന്‍പ് കാണാതായ അമ്മയെ കണ്ടെത്താന്‍ സഹായിച്ചത് ഒരു ഫോട്ടോഗ്രാഫര്‍ പോസ്റ്റുചെയ്ത റീൽ. വീട്ടിലെ ചിലപ്രശ്‌നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ് മുംബൈ നിവാസിയുടെ അമ്മ. പോലീസില്‍ പരാതിനല്‍കി മാസങ്ങളോളം അമ്മയ്ക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു ഇയാള്‍. അപ്രതീക്ഷിതമായി സാമൂഹികമാധ്യമത്തില്‍ ഫോട്ടോഗ്രാഫര്‍ ശിവാജി ധൂതെ ഒരു റീല്‍ പോസ്റ്റുചെയ്തതിന് നമിക്കുകയാണ് 34-കാരനായ മുംബൈ നിവാസി.

കാണാതായ അമ്മയെ ബന്ധുക്കളുടെ വീടുകളിലെല്ലാം തിരഞ്ഞിട്ടും കണ്ടുകിട്ടിയില്ല. അതിനിടയില്‍, കഴിഞ്ഞദിവസമാണ് സുഹൃത്ത് ഒരു വീഡിയോ അയച്ചുകൊടുത്തത്. ഈ റീലില്‍ കാണുന്നത് അമ്മയാണോ എന്നൊരു സംശയമുണ്ടെന്നും അതുകൊണ്ട് അയക്കുകയാണെന്നും സുഹൃത്ത് പറഞ്ഞു. ശബ്ദവും അമ്മയുടേതുപോലെയുണ്ടെന്നും സുഹൃത്ത് അഭിപ്രായപ്പെട്ടു.

വീണ്ടും പ്രതീക്ഷ; ഗംഗാവാലിയിൽ 8 മീറ്റർ ആഴത്തിൽ അജ്‌ഞാത വസ്തു..!!

ഷിരൂരിൽ 12 കിലോമീറ്റർ അകലെ നിന്ന് ഒരു മൃതദേഹം കണ്ടെത്തി

റീല്‍ കണ്ടതോടെ മുംബൈക്കാരനുമുറപ്പിച്ചു, ഇത് തന്റെ അമ്മതന്നെ. സോളാപുരിലെ ഫോട്ടോഗ്രാഫര്‍ ശിവാജിയെ ബന്ധപ്പെട്ടപ്പോള്‍ പന്ഥാര്‍പുരില്‍നിന്നാണ് വീഡിയോയെടുത്തതെന്നടക്കമുള്ള വിവരങ്ങളും ലഭിച്ചു. പന്ഥാര്‍പുര്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് മഴക്കോട്ട് വില്‍ക്കുന്ന പത്തുവയസ്സുകാരനെക്കുറിച്ചുള്ളതാണ് ഈ റീല്‍. ഒരു സ്ത്രീ ഈ കുട്ടിയില്‍നിന്ന് മഴക്കോട്ടുവാങ്ങിയപ്പോള്‍ 200 രൂപകൊടുത്തു. എന്നാല്‍ ഈ ബാലന്റെകൈയില്‍ ബാക്കിക്കൊടുക്കാന്‍ ചില്ലറയില്ലായിരുന്നു. തുടര്‍ന്ന്, അടുത്തിരുന്ന മറ്റൊരുസ്ത്രീയില്‍നിന്ന് ചില്ലറവാങ്ങുന്നു. ചില്ലറകൊടുത്ത ആ സ്ത്രീയാണ് മുംബൈക്കാരന്റെ അമ്മ.

അമ്മ പോയതറിയാതെ തുള്ളിച്ചാടി നടക്കുന്ന മൂന്നുവയസ്സുകാരി; പ്രിയപ്പെട്ട ജന്മദിനങ്ങൾ അറിയാതെ കൃഷ്ണ യാത്രയായി

വിവരമറിഞ്ഞ് ഉടന്‍തന്നെ ഇയാള്‍ പന്ഥാര്‍പുരിലെത്തിയെങ്കിലും അവിടെനടത്തിയ പരിശോധനയിലൊന്നും അമ്മയെ കണ്ടെത്താനായില്ല. ‘ക്ഷേത്രത്തില്‍ നല്ല തിരക്കായിരുന്നു. പിന്നീട് മൂന്നുമണിക്കൂറോളം വരിയില്‍നിന്ന് പന്ഥാര്‍പുര്‍ ദര്‍ശനം നടത്തി. വീണ്ടും തിരച്ചില്‍തുടങ്ങി. അമ്മയിരുന്നിരുന്ന സ്ഥലത്തുവന്ന് വീണ്ടും പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കുറച്ചുസമയം കഴിഞ്ഞപ്പോഴുണ്ട് ഒരു സ്ത്രീ നടന്നുവരുന്നു. സൂക്ഷിച്ചുനോക്കി. അത് എന്റെ അമ്മയായിരുന്നു’. സംഭവം പറയുമ്പോള്‍ മുംബൈക്കാരന്റെ കണ്ണുനിറഞ്ഞു. തന്റെ വീഡിയോ ഒരു അമ്മയേയും മകനേയും ഒരുമിപ്പിച്ചുവെന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫോട്ടോഗ്രാഫര്‍ ശിവാജി ധൂതെയും പറഞ്ഞു.

ഇന്ത്യൻ താരങ്ങളെ വിമർശിച്ച ഇൻസമാമുൽ ഹഖിന് ചുട്ട മറുപടി കൊടുത്ത് മുഹമ്മദ് ഷമി; പറ‌ഞ്ഞത് മോശമായെന്ന് മുൻ പാക് താരം

pathram desk 1:
Leave a Comment