വീണ്ടും പ്രതീക്ഷ; ഗംഗാവാലിയിൽ 8 മീറ്റർ ആഴത്തിൽ അജ്‌ഞാത വസ്തു..!!

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടന്നു. ഗംഗാവാലി നദിയിൽ തീരത്തുനിന്നു 40 മീറ്റർ മാറി 8 മീറ്റർ ആഴത്തിൽ ഒരു വസ്തുവിന്റെ സിഗ്നൽ ലഭിച്ചതാണു പുതിയ പ്രതീക്ഷ നൽകുന്നത്. ഈ ഭാഗത്ത് ഇന്നു നാവികസേന തിരച്ചിൽ നടത്തും. തിരച്ചിലിനായി കൂടുതൽ സേനയും ഉപകരണങ്ങളും ഇന്നെത്തുമെന്നാണ് റിപ്പോർട്ടുകൾ.

അർജുൻ്റെ ലോറി കടന്നു പോകുന്ന ദൃശ്യങ്ങൾ…

റീൽസ് എടുത്താൽ എന്തെല്ലാം ഗുണങ്ങൾ..!!! ഒരു വർഷത്തിന് ശേഷം അമ്മയെ തിരിച്ചുകിട്ടി !!!

ഷിരൂരിലെ മണ്ണിടിച്ചിൽ: ഒരു മൃതദേഹം കണ്ടെത്തി

അർജുനു വേണ്ടി ഏഴാം ദിവസം നടത്തിയ തിരച്ചിലിൽ കുടുംബം അതൃപ്തിയറിയിച്ചിരുന്നു. ‘‘വലിയ പ്രതീക്ഷയിലായിരുന്നു ഞങ്ങൾ സൈന്യത്തെ കാത്തിരുന്നത്. എന്നാൽ ഉപകരണങ്ങളില്ലാതെയാണു സൈന്യം എത്തിയത്. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം’’– അർജുന്റെ അമ്മ ഷീല പറഞ്ഞു. ‘‘പ്രതീക്ഷകൾ അസ്തമിക്കുകയാണ്. ഇനിയും സമയം വൈകിക്കരുത്. പുഴയ്ക്കും റോഡിനുമിടയിലുള്ള ഭാഗത്തും തിരച്ചിൽ ഊർജിതമാക്കണം. അവസാനമായി ഒരുവട്ടമെങ്കിലും എനിക്ക് അർജുനെ കാണണം’’–അർജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു.

ഒലിച്ച് പോയത് ടാങ്കർ മാത്രം..!! ആദ്യം അർജുൻ്റെ ലോറിക്കടുത്ത് ഒരു ടാങ്കർ,​ മണ്ണിടിഞ്ഞപ്പോൾ അത് മാറ്റിയിട്ടു,​ അർജുൻ്റെ ലോറി പിന്നെ അവിടി കണ്ടില്ല; ദൃക്സാക്ഷി വെളിപ്പെടുത്തുന്നു

16ന് രാവിലെ 8.30ന് ആണ് ഷിരൂർ കുന്നിൽനിന്നു റോഡിലേക്കും പുഴയിലേക്കും മണ്ണിടിഞ്ഞത്. കുന്നിടിഞ്ഞുവീണ മണ്ണിനൊപ്പം അർജുനും ലോറിയും പുഴയിലേക്കു വീണിരിക്കാമെന്ന സാധ്യതയിലാണു തിരച്ചിൽ. 25 അടിയിലേറെ ആഴമുള്ള പുഴയിൽ ലോറി മണ്ണുമൂടി കിടപ്പുണ്ടാവാം എന്നും നിഗമനം ഉണ്ട്. പുഴയിൽവീണ ലോറി ഒഴുകിപ്പോകാനുള്ള സാധ്യതയുമുണ്ട്. അപകടത്തിൽപെട്ട പാചകവാതക ടാങ്കർലോറി അപകടസ്ഥലത്തുനിന്ന് 7 കിലോമീറ്റർ മാറി പുഴയിൽനിന്നാണു കിട്ടിയത്. അതിശക്തമായ കുത്തൊഴുക്കാണു തിരച്ചിലിനു തടസ്സമാകുന്നത്.

മലയാളി ‘പൊളിയല്ലേ ‘..!!! മദ്യപിക്കുന്ന കാര്യത്തിൽ മലയാളികളെ കണ്ട് പഠിക്കണം

pathram desk 1:
Related Post
Leave a Comment

Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51