സ്വർണവില വീണ്ടും കൂടി; രണ്ട്മാസത്തിനിടയിലെ ഉയർന്ന വിലയിൽ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6750 രൂപ എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. സ്വര്‍ണം പവന് 280 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്ന് 54,280 രൂപ നല്‍കേണ്ടി വരും. കഴിഞ്ഞ രണ്ടുമാസത്തിനിടെ സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Also Read- ഓരോ മണിക്കൂറും ഓരോ ദിവസമായി, മരണക്കുറിപ്പ് എഴുതി; ആരെയും കുറ്റപ്പെടുത്താനില്ല, ആർക്കും ഈ അനുഭവം ഉണ്ടാകരുത്; രണ്ട് ദിവസം ലിഫ്റ്റിൽ രവീന്ദ്രൻ നായ‌ർ പറയുന്നു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,000 രൂപായയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6760 ആയിരുന്നു. വെള്ളിയാഴ്ച മുതല്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വര്‍ണവില. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്നലെ വില.

Also read- ജനങ്ങളിലേക്ക് വീണ്ടും പിണറായി സർക്കാർ; രണ്ടര ലക്ഷം തൊഴിലവസരങ്ങൾ, 1,070 പദ്ധതികൾ, 100 ദിന കർമ്മ പരിപാടി

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതോടെയാണ് സംസ്ഥാനത്തും സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്. യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനയും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7