സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രട്ടേണിറ്റി: അനിൽ തോമസ് പ്രസിഡന്റ്,​ സജി സുരേന്ദ്രൻ സെക്രട്ടറി

പി ആർ ശ്രീജേഷിനെ ആദരിച്ചു

കൊച്ചി: സിനിമ, മാധ്യമ, സെലിബ്രിറ്റി മേഖലയിലെ ക്രിക്കറ്റ് ടീമുകളുടെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രട്ടേണിറ്റിയുടെ (സി.സി.എഫ്)​ 2023 – 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനിൽ തോമസിനെ പ്രസിഡന്റായും സജി സുരേന്ദ്രനെ സെക്രട്ടറിയായും സുദീപ് കാരക്കാട്ടിനെ ട്രഷററായും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി ദേവ് ജി ദേവൻ, സ്ലീബാ വർഗ്ഗീസ്, വൈസ് പ്രസിഡന്റുമാരായി സാജു നവോദയ , എം വി ജിജേഷ്, ജോയിന്റ് ട്രഷററായി സുജിത് ഗോവിന്ദൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി ജോയി നായർ , അശോക് നായർ, വിനോദ് കുമാർ, രമേശ് ബാബു, ഷാനു ഷാജ്, മനീഷ്, അരുൺ സണ്ണി, ശ്യാം മോഹൻ, ഷിഹാബ്, സുവിദ് വിൽസൺ എന്നിവരെയും തെരഞ്ഞെടുത്തു . എറണാകുളത്ത് നടന്ന സി.സി.എഫ് ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചടങ്ങിൽ ഏഷ്യൻ ഗെയിംസിൽ സുവർണ നേട്ടം സ്വന്തമാക്കിയ പി ആർ ശ്രീജേഷിനെ ആദരിച്ചു. പോയ വർഷം മികച്ച നേട്ടം സ്വന്തമാക്കിയ സി.സി.എഫ് താരങ്ങൾക്ക് പി ആർ ശ്രീജേഷ് ഉപഹാരങ്ങൾ നൽകി.

കഴിഞ്ഞ കുറച്ചു വര്‍ഷമായി സെലിബ്രിറ്റി ക്രിക്കറ്റില്‍ നിരവധി വന്‍കിട ടൂര്‍ണമെന്റുകളാണ് സി.സി.എഫ് നടത്തുന്നത്. നിലവില്‍ ഇരുപതോളം ടീമുകള്‍ സി.സി.എഫില്‍ അംഗങ്ങളാണ്.

Also Read: ചാ‌ർജിങ്ങിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; മുറി കത്തിനശിച്ചു

CELEBRITY CRICKET FRATERNITY

pathram desk 1:
Related Post
Leave a Comment