ഇനി ഒളിംപികിസില്‍ ക്രക്കറ്റും കൂടെ മറ്റു മൂന്ന് മത്സരയിനങ്ങളും

ലൊസാനെ: 2028 ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ പുതിയ മത്സരയിനമായി ക്രിക്കറ്റും. . അന്താരാഷ്ട്ര ഒളിംപിക്് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും മാസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണയായത്. ടി20 ഫോര്‍മാറ്റില്‍ പുരുഷ – വനിതാ മത്സരങ്ങള്‍ നടക്കും. ഫ്ളാഗ് ഫുട്ബോള്‍, ബേസ്ബോള്‍, സോഫ്റ്റ്ബോള്‍ എന്നീ കായികയിനങ്ങളും ഒളിംപിക്സിനെത്തും. ഞായാറാഴ്ച്ച മുംബൈയില്‍ തുടങ്ങുന്ന ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി ഔദ്യോഗിക സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.

ട്വന്റി 20 ഒളിംപിക്സ് ഇനമാക്കുന്നതുമായി ബന്ധപ്പെട്ട് 2018ല്‍ ഐസിസി ആരാധകര്‍ക്കിടയില്‍ സര്‍വേ നടത്തിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 87 ശതമാനം ആളുകള്‍ ട്വന്റി 20 ക്രിക്കറ്റ് ഒളിംപിക്സ് ഇനമാക്കുന്നതിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഈ ആശയത്തോട് ബിസിസിഐയ്ക്ക് യോജിച്ചിരുന്നില്ല. 2010ലും 2014ലും ടി20 ക്രിക്കറ്റ് ഏഷ്യന്‍ ഗെയിംസില്‍ മത്സര ഇനമായെങ്കിലും ബിസിസിഐ ടീമിനെ അയച്ചിരുന്നില്ല. 2018 ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നില്ല.

ടി20 ക്രിക്കറ്റ് ഒളിംപിക്സ് മത്സര ഇനമാക്കണമെന്ന വാദത്തെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഒരിക്കല്‍ രംഗത്തെത്തിയിരുന്നു. 75 രാജ്യങ്ങളില്‍ ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ ട്വന്റി 20 ഒളിംപിക്സില്‍ മത്സര ഇനമാക്കാം. നിലവാരമുള്ള പിച്ചുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാല്‍ ആവേശകരമായ മത്സരങ്ങള്‍ ഉണ്ടാവും. ട്വന്റി 20 ഒളിംപിക്സ് ഇനമാവുന്നതോടെ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം കിട്ടുമെന്നും ദ്രാവിഡ് പറഞ്ഞിരുന്നു.

2024 ഒളിംപിക്സ് പാരീസിലാണ് നടക്കുന്നത്. ഇതില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാരീസ് ഒളിംപിക്സില്‍ ക്രിക്കറ്റ് വേണമെന്ന വാദം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, ഫ്രാന്‍സില്‍ അതിനുള്ള സൗകര്യങ്ങളും കുറവാണ്.

pathram desk 1:
Leave a Comment