ഷൂട്ടിം​ഗിൽ ഇന്ത്യയ്ക്ക് രണ്ട് സ്വ‌‌ർണം; ആകെ മെഡലുകൾ…

ഏഷ്യൻ ഗെയിംസിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ടീം ഇന്ത്യ. ഷൂട്ടിങ്ങിൽ നിന്ന് രണ്ട് സ്വർണമാണ് ഇന്ത്യ ഇന്ന് രാവിലെ തന്നെ നേടയിത് വനിതാവിഭാഗം 25 മീറ്റർ പിസ്റ്റൾ ടീമിനത്തിലും വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലുമാണ് സ്വർണ നേട്ടം. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ലോകറെക്കൊർഡോടെയാണ് ഇന്ത്യൻ താരം സിഫ്റ്റ് കൗർ സ്വർണം നേടിയത്.

ഇതേ ഇനത്തിൽ ഇന്ത്യയുടെ ആഷി ചൗക്സി വെങ്കലം നേടി. നേരത്തെ വനിതാവിഭാഗം 25 മീറ്റർ പിസ്റ്റൾ ടീമിനത്തിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. മനു ഭാക്കർ, ഇഷ സിങ്, റിതം സങ്‌വാൻ ടീമിന്റേതാണ് മെഡൽ നേട്ടം. വനിതാ വിഭാഗം 50 മീറ്റർ റൈഫിൾ ടീമിനത്തിൽ സിഫ്റ്റ് കൗർ, ആഷി ചൗക്സി, മാനിനി കൗശിക് എന്നിവടങ്ങുന്ന സംഘം വെള്ളിയും നേടി. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പതിനെട്ടായി .

pathram desk 1:
Related Post
Leave a Comment