സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് യുവതിയെ പീഡിപ്പിച്ചു; പ്രതികൾക്കായി തിരച്ചിൽ

കോഴിക്കോട് : സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോടാണ് സംഭവം. നഗരത്തിലെ ഫ്ലാറ്റിൽ ശനിയാഴ്ചയാണ് പീഡനം നടന്നതെന്നാണ് പരാതി. സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെക്കുറിച്ച ചില സൂചനകൾ ലഭിച്ചതായാണ് വിവരം. ഇവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.

സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇവിടേക്കു വിളിച്ചത്. ഇവിടെയെത്തിയ ശേഷം രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ ഒരു വനിതാ സുഹൃത്താണ് ഈ രണ്ടു പേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.

pathram desk 1:
Related Post
Leave a Comment