ലോകകിരീടത്തിലെത്തിച്ചത് മെസിയുടെ പ്രവചനം, രഹസ്യം വെളിപ്പെടുത്തി സ്‌കലോണി

ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ മെസിയെ കുറിച്ച് വെളിപ്പെടുത്തലുമായി അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണി. എല്ലാം തകര്‍ന്നിടത്ത് നിന്ന് ലോകകിരീടത്തിലേക്ക് എത്തിയതെങ്ങനെയെന്നാണ് സ്‌കലോണി വിശദീരകരിക്കുന്നത്.

2021ല്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചാണ് വെളിപ്പെടുത്തല്‍. അന്ന് മെസിയുടെ വാക്കുകളാണ് എല്ലാം മാറ്റിമറിച്ചതെന്നാണ് സ്‌കലോണി പറയുന്നത്.

‘ഞാന്‍ ഒരു കാര്യം വെളിപ്പെടുത്താന്‍ പോകുകയാണ്. സാന്‍ ഹുവാനില്‍ ബ്രസീലുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ശേഷം അദ്ദേഹവുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചാണത്. വരുംദിവസങ്ങളില്‍ അര്‍ജന്റീനയുടെ കാര്യം കൂടുതല്‍ ദുഷ്‌ക്കരമാകുമെന്നാണ് എനിക്ക് തോന്നിയത്.’-സ്‌കലോണി മാധ്യമങ്ങളോട് പറഞ്ഞു.

ആ നിരാശ കൂടുതല്‍ ശക്തമാകാനിടയുള്ളതിനാല്‍ മെസി പാരിസിലേക്ക് തിരിക്കുംമുന്‍പ് ഞാന്‍ അദ്ദേഹത്തോടൊപ്പം ഇരുന്ന് സംസാരിച്ചു. ഞാന്‍ വിഷയങ്ങളെല്ലാം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘നമ്മള്‍ മുന്നോട്ടുപോകും. കാര്യങ്ങള്‍ നന്നായി വരാനിടയുണ്ട്. നമ്മള്‍ ശ്രമിച്ചുനോക്കും.’ മെസിയുടെ ആ വാക്കുകളാണ് എനിക്ക് ഊര്‍ജം നല്‍കിയതെന്നും കിരീട നേട്ടത്തിലേക്ക് വരെ എത്തിച്ചതെന്നും സ്‌കലോണി കൂട്ടിച്ചേര്‍ത്തു.

ഫൈനലില്‍ ഫ്രാന്‍സിനെ കീഴടക്കിയാണ് അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കിയത്. മത്സരം നിശ്ചിത സമയത്ത് ഇരുടീമുകളും 3-3ന് സമനിലയില്‍ പിരിഞ്ഞതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ നാല് കിക്കും ലക്ഷ്യം കണ്ടപ്പോള്‍ ഫ്രാന്‍സിന് രണ്ട് തവണ മാത്രമാണ് വലകുലുക്കാനായത്.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...