ഇത് നെയ്മറിന്റെ സ്ഥലമാണെന്ന് റിച്ചാര്‍ലിസണ്‍… ഫോട്ടോഷൂട്ടിനിടെ ഫ്രെഡിനെ എഴുന്നേല്‍പ്പിച്ച് മാറ്റിയിരുത്തി

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളില്‍ ഒന്നായ ബ്രസീല്‍ കഴിഞ്ഞ ദിവസമാണ് ഖത്തറില്‍ വിമാനമിറങ്ങിയത്. എന്നാല്‍ ഇതിന് മുമ്പ് ഫോട്ടോ സെഷനിടെ നടന്ന രസകരമായ ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഫോട്ടോ സെഷന് ടീം അംഗങ്ങള്‍ ഒരുങ്ങുന്നതിനിടെ മിഡ് ഫീല്‍ഡര്‍ ഫ്രെഡ് ഇരിപ്പിടത്തിന്റെ മധ്യത്തില്‍ വന്നിരുന്നു. ഇതുകണ്ട സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍, ഫ്രെഡിനെ എഴുന്നേല്‍പ്പിച്ച് ഇടതു വശത്ത് കൊണ്ടിരുത്തുന്നതാണ് വീഡിയോയിലുള്ളത്. ഇത് നെയ്മറിന്റെ സ്ഥലമാണെന്ന് റിച്ചാര്‍ലിസണ്‍ തമാശരൂപത്തില്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

നവംബര്‍ 25 രാത്രി 12.30-ന് സെര്‍ബിയക്കെതിരേയാണ് ബ്രസീലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍, കാമറൂണ്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്റ് ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍.

pathram:
Related Post
Leave a Comment