ലോകകപ്പില്‍ മെസ്സിയണിയുന്ന ജഴ്‌സി സ്വന്തമാക്കണോ? ഇതാ അതിനുള്ള അവസരം

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ലയണല്‍ മെസ്സി ധരിക്കുന്ന ജേഴ്സി വേണോ..? ആരാധകര്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും (എ.എഫ്.എ.) ഫുട്ബോള്‍ സാംസ്‌കാരികവിപണനകേന്ദ്രമായ എ.സി. മെമന്റോയും. ഓരോ മത്സരത്തിന്റെയും കിക്കോഫ് സമയത്താണ് ‘മെമന്റോ മാര്‍ക്കറ്റ്’ എന്ന ആപ്പില്‍ ലേലം ആരംഭിക്കുക. ജേഴ്സി ലേലത്തില്‍ വാങ്ങിയതിന്റെ ആധികാരികതയ്ക്കായി ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയാണ് നല്‍കുക.

തന്റെ അവസാന ഫുട്ബോള്‍ ലോകകപ്പിലെ ജേഴ്സികള്‍ ലേലംചെയ്യുമെന്ന് മെസ്സിയും പറഞ്ഞിരുന്നു.

അര്‍ജന്റീന താരങ്ങളായ ജൂലിയന്‍ അല്‍വാരസ്, എയ്ഞ്ചല്‍ ഡി മരിയ, പൗലോ ഡിബാല, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയവരുടെ ജേഴ്സികളും ആരാധകര്‍ക്ക് ലേലത്തിലൂടെ വിളിച്ചെടുക്കാനുള്ള സൗകര്യമൊരുക്കുന്നുണ്ട്.

ഫ്രാന്‍സിന് വീണ്ടും തിച്ചടി; സ്‌ട്രൈക്കര്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കുവും ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്

pathram:
Related Post
Leave a Comment