തെറ്റ് ചൂണ്ടിക്കാട്ടി ജീവനക്കാരന്റെ ട്വീറ്റ്, പിരിച്ചുവിട്ടതായി മസ്‌കിന്റെ മറുപടി ട്വീറ്റ്

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ വഴി തന്റെ തെറ്റു ചൂണ്ടിക്കാട്ടിയ ജീവനക്കാരനെ ട്വിറ്ററിലൂടെ തന്നെ പിരിച്ചുവിട്ടതറിയിച്ച് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് മസ്‌ക് പങ്കുവെച്ച ട്വീറ്റിലെ തെറ്റു ചൂണ്ടിക്കാട്ടിയ എന്‍ജിനീയറെയാണ് ട്വീറ്റിലൂടെ തന്നെ പിരിച്ചുവിട്ടതായി മസ്‌ക് അറിയിച്ചത്.

ട്വിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ പല രാജ്യങ്ങളിലും സാങ്കേതിക തടസ്സം നേരിടാറുണ്ടെന്നും മോശം സോഫ്റ്റുവെയറുകളാണ് അതിന്റെ കാരണമെന്നും ചൂണ്ടിക്കാട്ടി മസ്‌ക് കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. അതിലെ സോഫ്റ്റ്‌വെയര്‍ പ്രോഗാമുകളെ സംബന്ധിച്ച് മസ്‌ക് നല്‍കിയ കണക്കുകളില്‍ തെറ്റുണ്ടെന്ന് ട്വിറ്ററിലെ എറിക് ഫ്രോന്‍ഹോഫര്‍ എന്ന എന്‍ജിനീയര്‍ ചൂണ്ടിക്കാട്ടി. ശരിയായ കണക്കുകള്‍ പറയാനും തകരാര്‍ നേരെയാക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്തതെന്നുമുള്ള മറു ട്വീറ്റു മസ്‌കും പങ്കുവെച്ചു.

ചര്‍ച്ച ചൂടുപിടിച്ചതോടെ എറികിനെ പിരിച്ചു വിട്ടു എന്നറിയിച്ച് മസ്‌ക് ട്വീറ്റ് ചെയ്തു. ധാരാളം ആളുകളാണ് മസ്‌കിന്റെയും എറികിന്റെയും ട്വീറ്റിനു താഴെ മറുപടിയുമായി എത്തിയത്. ഒരു ഭാഗം ആളുകള്‍ എറികിനെ പിന്തുണച്ചപ്പോള്‍ ഇമെയിലായോ സ്വകാര്യ സന്ദേശമായോ വിശദീകരണം നല്‍കുന്നതായിരുന്നു അനുയോജ്യമെന്ന അഭിപ്രായവുമായി എറികിനെ ഒരു കൂട്ടര്‍ വിമര്‍ശിക്കുകയും ചെയ്തു.

ട്വിറ്ററിന്റെ മേധാവിത്വം ഏറ്റെടുത്തതു മുതല്‍ മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചുവിടുന്ന മസ്‌കിന്റെ നടപടി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം 5000ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...