വിദ്വേഷ പ്രസംഗം തടയാന്‍ നിയമം അനിവാര്യം: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ശക്തമായ നിയമം അനിവാര്യമാണെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൂക സാക്ഷിയായി നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്നും സുപ്രീംകോടതി ആരാഞ്ഞു. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് വാര്‍ത്ത ചാനലുകള്‍ വേദി ഒരുക്കുകയാണെന്നും സുപ്രീംകോടതി ആരോപിച്ചു.

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിലവില്‍ ഉള്ള നിയമങ്ങള്‍ അപര്യാപ്തം ആണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ശക്തമായ നിരീക്ഷണം നടത്തിയത്. നിലവില്‍ ഉള്ള നിയമങ്ങള്‍ അപര്യാപ്തം ആണെന്നും കോടതിയും അഭിപ്രായപ്പെട്ടു. നമ്മള്‍ എങ്ങോട്ടാണ് ആണ് പോകുന്നത് എന്നും ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് കെ എം ജോസഫ് ആരാഞ്ഞു.

വിദ്വേഷ പ്രസംഗങ്ങള്‍ തടയുന്നതിന് എന്ത് ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര നിയമ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയോടുള്ള നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

pathram:
Related Post
Leave a Comment