ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍
വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല, കേസ് സിബിഐ കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജ്‌നെ കൊണ്ടോ വിചാരണം നടത്തണം. വിചാരണ പുതിയ ജഡ്ജ് കേള്‍ക്കണം, അത് പുരുഷനായാലും കുഴപ്പമില്ലെന്ന് അതിജീവിത അപേക്ഷയില്‍ ആവശ്യപ്പെടുന്നു.സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിന് പകരം പുതിയ ജഡ്ജിയെ നിയമിച്ച സാഹചര്യത്തില്‍ കൂടിയാണ് അപേക്ഷ. ജഡ്ജിയെ മാറ്റുന്നതിനൊപ്പം കേസും മാറ്റരുതെന്നാണ് ആവശ്യം. കേസില്‍ വിചാരണ തീരുന്നത് വരെ ജഡ്ജ് ഹണി എം വര്‍ഗീസിന് സിബിഐ കോടതിയില്‍ തുടരാമെന്ന മുന്‍ ഉത്തരവ് ഉണ്ടായിരുന്നു. ഹണി എം വര്‍ഗീസിനെ സിബിഐ സ്പെഷ്യല്‍ കോടതി മൂന്നില്‍ നിന്നും മാറ്റിയെങ്കിലും കേസ് മാറില്ല. കേസ് മാറ്റാന്‍ ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശമില്ല. കേസില്‍ തുടര്‍വാദം സിബിഐ കോടതി മൂന്നില്‍ ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ കേള്‍ക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിര്‍വ്വഹിക്കുകയായിരുന്നു.

https://youtu.be/VWBioemKIaY

സിബിഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത്. മാറ്റം തികച്ചും സാങ്കേതികമെന്നാണ് അവകാശപ്പെടുന്നതെങ്കിലും എഫ്എസ്എല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ജഡ്ജി ഹണി എം വര്‍ഗീസ് കൃത്യവിലോപം ഉണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ജഡ്ജ് ഹണി എം വര്‍ഗീസ് കോടതിയിലിരിക്കെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ആക്സസ് ചെയ്തതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7