ഡ്രഗ്സ് ഇല്ലാതെ പറ്റില്ല അഭിനയിച്ചത് ലാലേട്ടന്റെയും ജയറാമിന്റെയും സിനിമകളിൽ, നടി അശ്വതി ബാബുവിന്റെ ആരുമറിയാത്ത ഞെട്ടിക്കുന്ന ജീവിതം

അമിതമായി ലഹരി ഉപയോഗിച്ച ശേഷം അപകടകരമായി വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച നടിയും കൂട്ടാളിയും പോലീസ് പിടിയിലായത് കഴിഞ്ഞ ദിവസമാണ്. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെ അശ്വതിയുടെ കൂട്ടാളി നൗഫൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. വാഹനം തടയാൻ നാട്ടുകാർ ശ്രമിച്ചതോടെ രക്ഷപെടാൻ നോക്കിയെങ്കിലും ടയർ പൊട്ടിയതിനെ തുടർന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സ്ഥലത്തെത്തിയ തൃക്കാക്കര പൊലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുമ്പും ലഹരി മരുന്ന് കേസില്‍ പിടിയിലായിട്ടുള്ള താരമാണ് അശ്വതി ബാബു.

ലോകവ്യാപകമായി നിരോധിക്കപ്പെട്ട അതി ഭീകര മയക്കുമരുന്നുമായാണ് അശ്വതിബാബു 2018ൽ പിടിയിലായത്. പെൺവാണിഭവും, ലഹരിമരുന്ന് കച്ചവടവും പൊടിപൊടിക്കുന്ന കണ്ണിയിൽ മുഖ്യ സൂത്രധാരകയായി വളർന്ന അശ്വതിയുടെ ജീവിതം ആരെയും ഞെട്ടിക്കുന്നതായിരുന്നു. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി തന്റെ സീരിയല്‍ പശ്ചാത്തലം വെച്ച്‌ കൊച്ചിയില്‍ മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നതിനിടെ ആയിരുന്നു പിടിയിലായത്. പ്രാരാബ്‌ധങ്ങൾക്കിടയിൽ നിന്ന് ആഡംബര ജീവിതം നയിക്കാനുള്ള വഴിയായാണ് അശ്വതി മയക്ക് മരുന്ന് കച്ചവടവും, വമ്പന്മാരുമായുള്ള ബിസിനസ് ഇടപാടുകളും പെൺവാണിഭവും നടത്തിയത്.

വട്ടി പലിശയ്ക്ക് പണം കൊടുത്ത് ഉപജീവന മാർഗം കണ്ടെത്തിയാണ് നടിയുടെ അമ്മ മക്കളെ നോക്കിയിരുന്നത്. ഒടുവിൽ അമ്മയുടെയും മകളുടെയും സംരക്ഷണത്തിനായി മകനെ ഗുണ്ടയായി വളർത്തി. പിന്നെ പലിശക്കാരുടെ കയ്യിൽ നിന്നും പണംപിരിക്കുന്നതിനായി മകന്റെ കൈക്കരുത്തും ഗുണ്ടായിസവും ആയുധമാക്കി. മോഷണവും പിടിച്ച്പറിയും സ്ഥിരമാക്കി പോലീസുകാരുടെ നോട്ടപ്പുള്ളിയായി ഗുണ്ടാ ലിസ്റ്റിൽ ഇടം പിടിച്ച അശ്വതിയുടെ സഹോദരൻ പലതവണ അഴിക്കുള്ളിലായി. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ടും കഞ്ചാവ് കൃഷി നടത്തിയ സഹോദരൻ വീണ്ടും അറസ്റ്റിലാവുകയും ചെയ്തു. വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ച അശ്വതി കൊച്ചിയിൽ എത്തി ലുലു മാളിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്നതിനിടെ സുഹൃത്തുക്കളിൽ നിന്ന് വൻകിടക്കാരുമായുള്ള കൂട്ടുകെട്ടിലൂടെ മോഡലിംഗ് രംഗത്ത് ചേക്കേറി. പരസ്യ രംഗത്ത് ചുവടുവച്ചതോടെ അശ്വതിയുടെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. സിനിമാമേഖലയിലെ പ്രമുഖർക്കിടയിലെ ബന്ധം അശ്വതിയുടെ സിനിമാമോഹം സാക്ഷാത്കരിച്ചു.

അങ്ങനെ മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെ അഭിനയത്തിന് തുടക്കം കുറിച്ച അശ്വതി സുവര്‍ണ്ണ പുരുഷന്‍ സിനിമയിലും, മോഹന്‍ലാലിന്റെ ‘വെളിപാടിന്റെ പുസ്തകത്തിലും അഭിനയിച്ചു. മയക്ക് മരുന്നിന്റെയും സെക്സ്റാക്കറ്റിന്റെയും കണ്ണിയായതോടെ അമ്പരപ്പിക്കുന്ന ആഡംബര ജീവിതം താരം നയിക്കാൻ തുടങ്ങി. നിരോധിത മയക്കുമരുന്നുമായി താരം പിടിയിലായപ്പോൾ കൊച്ചി പാലച്ചുവടിലെ ഡി.ഡി ഗോള്‍ഡന്‍ ഗേറ്റ് എന്ന ഫ്ലാറ്റിലെ നടിയുടെ അപ്പാര്‍ട്ട്മെന്റിലെ പെൺ വാണിഭ കഥകളും പുറത്ത് വന്നു. അറസ്റ്റിലായ നടിയുടെ ഫോണ്‍ പരിശോധിച്ചപ്പോൾ അന്വേഷണ സംഘം പോലും ഞെട്ടുന്ന ദൃശ്യങ്ങൾ കണ്ടെടുക്കുകയായിരുന്നു. നടിയുയും നിരവധി യുവതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങളായിരുന്നു അത്.

നടി പിന്നീട് ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. പുറത്തു വിട്ടാലും ലഹരി മരുന്നില്ലാതെ ജീവിക്കാനാവില്ലെന്ന ഇവരുടെ കുറ്റസമ്മതവും പുറത്തു വന്നിരുന്നു. പ്രായപൂര്‍ത്തിയാകും മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നു ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞ ചരിത്രവുമുണ്ട്.

pathram desk 1:
Related Post
Leave a Comment