ഒറ്റദിവസം; ജീവനൊടുക്കിയത് 4 വിദ്യാർഥികൾ

ചെന്നൈ : തമിഴ്നാട്ടിൽ വിവിധയിടങ്ങളിലായി 4 വിദ്യാർഥികൾ ജീവനൊടുക്കിയതോടെ ഒരാഴ്ചയ്ക്കിടെ വിദ്യാർഥി ആത്മഹത്യകൾ ഏഴായി.

ഫീസ് അടയ്ക്കാനില്ലാത്തതിനെ തുടർന്ന് തിരുനെൽവേലിയിൽ കോളജ് വിദ്യാർഥിനി, ഫോൺ നൽകാത്തതിന്റെ പേരിൽ ഇതേ പ്രദേശത്തെ സ്കൂൾ വിദ്യാർഥി, പഠിക്കാൻ പ്രയാസമാണെന്നു പരാതിപ്പെട്ട ശിവഗംഗയിലെ പ്ലസ് ടു വിദ്യാർഥിനി എന്നിവരാണു മരിച്ചത്. ശിവകാശിയിലെ പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാരണം വ്യക്തമായിട്ടില്ല. സ്കൂൾ ഹോസ്റ്റലുകളിൽ 2 വിദ്യാർഥികൾ ജീവനൊടുക്കിയത് വിവാദമായതോടെയാണു വിദ്യാർഥികളുടെ ആത്മഹത്യ ചൂടേറിയ ചർച്ചയായത്.

pathram desk 1:
Related Post
Leave a Comment