തൃശൂര്‍: പള്‍സര്‍ സുനിയും നടന്‍ ദിലീപും ഒരുമിച്ചു നില്‍ക്കുന്ന പടം വ്യാജമല്ലെന്നു പടമെടുത്ത തൃശൂര്‍ പുല്ലഴി സ്വദേശി ബിദില്‍. ചിത്രം വ്യാജമാണെന്നു കരുതുന്നുവെന്ന ശ്രീലേഖയുടെ ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഷൂട്ടിങ് ലൊക്കേഷനില്‍ ദിലീപിനു പുറകില്‍ സുനി മാറിനില്‍ക്കുന്നതാണ് ചിത്രത്തില്‍. സുനിയുടെ ചിത്രം ബോധപൂര്‍വമല്ല എടുത്തത്. അത് അറിയാതെ പതിഞ്ഞതാണ്. സുനി ആരാണെന്ന് എനിക്ക് അപ്പോള്‍ അറിയാമായിരുന്നില്ല. മൊബൈല്‍ ഫോണിലാണു ചിത്രങ്ങളെടുത്തത്. കോടതിയില്‍ ഇക്കാര്യം മൊഴിയായി നല്‍കിയിട്ടുണ്ട്. സിനിമാ ഷൂട്ടിങ് കാണാന്‍ പോയപ്പോണു ദിലീപിനൊപ്പം ചിത്രമെടുത്തത്. ഇതു വസ്തുതയാണ്. ബാര്‍ ജീവനക്കാരായ ഞാന്‍ കൗതുകത്തിനാണ് ടെന്നീസ് ക്ലബില്‍ ഷൂട്ടിങ് കാണാനെത്തിയത്. ചിത്രം പിന്നീട് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഷൂട്ടിങ് ലൊക്കേഷനിലെ പടങ്ങളുണ്ടോയെന്നു കേസന്വേഷണത്തിനിടെ സി.ഐ. ചോദിച്ചപ്പോള്‍ കാണിച്ചുകൊടുത്തു. ചിത്രത്തില്‍ ഒരുവിധ എഡിറ്റിങ്ങും നടത്തിയിട്ടില്ല. അന്വേഷണ ഭാഗമായി ഫോണ്‍ െ്രെകംബ്രാഞ്ചിനു നല്‍കിയിരുന്നു’ ബിദില്‍ പറഞ്ഞു.
കത്ത് പറഞ്ഞുകൊടുത്തത് സുനി എല്ലാത്തിനും തെളിവുണ്ടെന്ന് ജിന്‍സണ്‍
കൊച്ചി: പള്‍സര്‍ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണു ദിലീപിനു കത്തെഴുതിയെന്ന മുന്‍ ജയില്‍ ഡി.ജി.പി : ആര്‍. ശ്രീലേഖയുടെ ആരോപണങ്ങള്‍ തള്ളി പള്‍സര്‍ സുനിയുടെ സഹതടവുകാരനും കേസിലെ സാക്ഷിയുമായ ജിന്‍സണ്‍.
‘ദിലീപിനോടുള്ള ആരാധന മൂത്തു ശ്രീലേഖ ഇല്ലാത്ത കാര്യങ്ങള്‍ പറയുകയാണ്. സുനി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനും തൊട്ടടുത്തിരുന്നു സഹതടവുകാരന്‍ വിപിന്‍ ലാല്‍ എഴുതുന്നതിനും ഞാന്‍ സാക്ഷിയാണ്. ജയിലില്‍ എനിക്കു ജോലിയുണ്ടായിരുന്നു. ചായ കുടിക്കുന്നതിനുവേണ്ടി സെല്ലിലേക്കു വരുന്ന സമയത്താണു കത്തെഴുതുന്നതു കണ്ടത്. ആദ്യം ഒരു പേപ്പറിലേക്ക് എഴുതുന്നതും പിന്നീടു മറ്റൊരു പേപ്പറിലേക്കു മാറ്റിയെഴുതുന്നതുംകണ്ടു. ഇതിനെല്ലാം സി.സി. ടിവി തെളിവുണ്ട്. അതു വിചാരണഘട്ടത്തില്‍ കോടതിയില്‍ കാണിച്ചതാണ്.
വാശി ഒ ടി ടിയിൽ കാണും മുൻപ് സംവിധായകന് പറയാനുള്ളത്… INTERVIEW WITH വിഷ്ണു ജി രാഘവ്
ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നു വ്യക്തമാണ്. 300 രൂപയുടെ മണിയോഡര്‍ എന്ന കത്തിലെ പരാമര്‍ശം ഒരു സൂചന മാത്രമാണ്. ദിലീപ് തനിക്ക് ഒപ്പമുണ്ടെന്നു സുനിക്ക് ഉറപ്പിക്കാനുള്ള തെളിവായാണ് ആ 300 രൂപ മണിയോഡര്‍ സൂചിപ്പിച്ചത്.
ജയിലില്‍ വച്ചു ഫോണ്‍ നാലോ അഞ്ചോ ദിവസം കൈയിലുണ്ടായിരുന്നു. മറ്റൊരു തടവുകാരന്‍ വഴി ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചാണു ഫോണ്‍ സുനിക്കു ലഭിച്ചത്.
ആര്‍. ശ്രീലേഖ ശുദ്ധ അസംബന്ധമാണു വിളിച്ചുപറയുന്നത്. അവരിതൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ല. മാധ്യമങ്ങളിലും മറ്റും കണ്ടും വായിച്ചുമുള്ള അറിവേ ഇക്കാര്യത്തില്‍ ശ്രീലേഖയ്ക്കുള്ളൂ. ഇവര്‍ക്ക് ആരാധന മൂത്തു ഭ്രാന്തായതാണ്. അതിനൊന്നും മറുപടി പറയേണ്ടതില്ലെങ്കിലും ഇതെല്ലാം കണ്ട ഒരു സാക്ഷി എന്ന നിലയില്‍ ഇതൊക്കെ പറഞ്ഞേ പറ്റൂ. ദിലീപിനെതിരായ തെളിവുകളില്‍ പലതും കോടതിക്കു ബോധ്യപ്പെട്ടതാണ്. ‘ ജിന്‍സണ്‍ പറഞ്ഞു.
Leave a Comment