കാമുകി മറ്റാരെയോ പ്രണയിക്കുന്നുവെന്ന് സംശയം; പേനാ കത്തികൊണ്ട് യുവതിയെ കുത്തി

ചെന്നൈ: കാമുകിയെ കുത്തിക്കൊല്ലാൻ ശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് വെല്ലൂർ തിരുവല്ലത്താണ് സംഭവം. കാമുകി മറ്റാരെയോ പ്രണയിക്കുന്നുവെന്ന് സംശയിച്ചാണ് യുവാവ് കൊലപാതകത്തിന് ശ്രമിച്ചത്. സംഭവത്തിൽ ഗുപ്പതമൊട്ടൂർ സ്വദേശി സതീഷിനെ (28) പോലീസ് അറസ്റ്റ് ചെയ്തു.

പേനാ കത്തികൊണ്ട് യുവതിയെ കുത്തികൊല്ലാനാണ് യുവാവ് ശ്രമിച്ചത്. അതിഗുരുതരമായി പരിക്കേറ്റ പെൺകുട്ടി നിലവിൽ ആശുപത്രിയിലാണ്. കോളേജിലേക്ക് പോകാനായി പെൺകുട്ടി ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. പെൺകുട്ടിയുടെ മുഖത്തും കഴുത്തിലും കുത്തേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കുത്തേറ്റ് വീണ പെൺകുട്ടിയെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സിനിമാ മേഖലയിലെ ഒരൊറ്റ സ്ത്രീകളെയും വിശ്വസിക്കാന്‍ പറ്റില്ല; ഇതൊരു തട്ടിപ്പ് കേസാണ്, പണത്തിന് വേണ്ടിയാണ് പരാതിക്കാരിയുടെ ശ്രമം; ദിലീപിനെ കുറിച്ച് പറയുന്നില്ല: നിർമ്മാതാവ്

വെല്ലൂരിലുള്ള ഒരു സ്വകാര്യ കോളേജിലെ ഓപ്‌റ്റോമെട്രിക്‌സ് വിദ്യാർത്ഥിയാണ് പ്രതി. റാണിപേട്ടയിലെ കോളേജിലാണ് പെൺകുട്ടി പഠിക്കുന്നത്. ഇരുവരും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലാണ്. ഇതിനിടെയാണ് സതീഷിന് പെൺകുട്ടിയിൽ സംശയം വരികയും ഇക്കാര്യം സംസാരിക്കാൻ ബസ് സ്റ്റോപ്പിലെത്തുകയും ചെയ്തത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിന് പിന്നാലെ കയ്യിൽ കരുതിയിരുന്ന പേനാകത്തി ഉപയോഗിച്ച് സതീഷ് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

pathram:
Related Post
Leave a Comment