ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്; ഈ അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം; നടി മീന

ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണത്തെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നടി മീന. സമൂഹമാധ്യമങ്ങളിലൂടെയാണ് അഭ്യർത്ഥനയുമായി മീന രം​ഗത്തെത്തിയത്. ഈ അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണമെന്നും ദുഃഖത്തിൽ തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയുകയാണെന്നും മീന പറഞ്ഞു.

മീനയുടെ വാക്കുകൾ

എന്റെ പ്രിയപ്പെട്ട ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. ഈ അവസ്ഥയിൽ ഞങ്ങളുടെ സ്വകാര്യതയും വേദനയും മാനിക്കണം എന്ന് എല്ലാ മാധ്യമങ്ങളോടും അപേക്ഷിക്കുന്നു. ദയവായി വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ഈ ദുഃഖത്തിൽ എനിക്കും കുടുംബത്തിനുമൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. ആരോഗ്യപ്രവർത്തകർക്കും മുഖ്യമന്ത്രിക്കും രാധാകൃഷ്ണൻ ഐഎഎസിനും സഹപ്രവത്തകർക്കും സുഹൃത്തുകൾക്കും മാധ്യമങ്ങൾക്കും എന്റെ പ്രിയപ്പെട്ട ആരാധകർക്കും ഞാൻ നന്ദി അറിയിക്കുന്നു.

ജന്മദിനത്തില്‍ പോലും ഉപദ്രവം; ഷഹനയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു.

കഴിഞ്ഞമാസം 29നായിരുന്നു വിദ്യാസാ​ഗറിന്റെ മരണം. കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു വിദ്യാസാ​ഗർ. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.

pathram:
Leave a Comment