ബഹ്‌റൈനില്‍ തൊഴില്‍ നിയന്ത്രണം ജൂലായ് ഒന്നു മുതല്‍

ബഹ്‌റൈനില്‍ വേനല്‍ച്ചൂട് പ്രമാണിച്ച് എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന തൊഴില്‍ നിയന്ത്രണം ജൂലായ് ഒന്നു മുതല്‍ നടപ്പിലാക്കും. തൊഴില്‍നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ജൂലായ്, ആഗസ്ത് മാസങ്ങളിലെ മധ്യാഹനങ്ങളില്‍ തൊഴിലെടുപ്പിക്കുന്നവര്‍ക്കെതിരേ നടപടി കര്‍ശനമാക്കുമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ജമീല്‍ ഹുമൈദാന്‍ അറിയിച്ചു. അതേസമയം ഈ നിരോധനം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കു മാത്രം ബാധകമായ ഒന്നല്ലെന്നും, പുറത്ത് സൂര്യതാപം നേരിടുന്ന ഏതു ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു.

സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ഈ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് തൊഴില്‍ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. വേനല്‍ കഠിനമാകുമ്പോള്‍ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുന്നത് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തൊഴിലാളിയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് ഇതിനോട് മികച്ച പ്രതികരണമായിരുന്നു കഴിഞ്ഞവര്‍ഷം തൊഴിലുടമകളില്‍നിന്ന് ലഭിച്ചത്. അതിരാവിലെ ജോലിയാരംഭിച്ച് നേരത്തേ ജോലി അവസാനിപ്പിക്കുന്നതും ഉചിതമായിരിക്കുമെന്ന് വിദഗ്ധ ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. ആഗസ്ത് 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ ഏറെ കുറഞ്ഞതായി മന്ത്രാലയം സൂചിപ്പിച്ചിരുന്നു. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍വരെ നിയന്ത്രണം സഹായകരമായിട്ടുണ്ട്. 2007 ലാണ് ഈ ഉത്തരവ് ആദ്യമായി നടപ്പിലാക്കിയത്.

എട്ട് വയസ് മുതൽ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; അയൽവാസിക്ക് 81 വർഷം തടവ് ശിക്ഷ

pathram:
Related Post
Leave a Comment