എട്ട് വയസ് മുതൽ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; അയൽവാസിക്ക് 81 വർഷം തടവ് ശിക്ഷ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അയൽവാസിക്ക് ശിക്ഷ വിധിച്ച് കോടതി. 81 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

ശിക്ഷ 30 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി രണ്ടു ലക്ഷം രൂപ അധികമായി കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവ് ഇട്ടിട്ടുണ്ട്.പ്രോസിക്യൂഷന് വേണ്ടി അഡ്വ. സനീഷ് എസ്.എസ് ആണ് കോടതിയിൽ ഹാജരായത്.

2020 ലാണ് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. കുട്ടിയെ എട്ട് വയസ് മുതൽ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു. പരിശോധനയിൽ കുട്ടിയെ ആൾതാമസമില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നെന്ന് കണ്ടെത്തി.തുടർന്ന് പോക്‌സോ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വൃക്ക എത്തിയപ്പോൾ വാങ്ങാൻ ആളില്ലായിരുന്നു; അതുകൊണ്ടാണ് ഐസിയുവിലേക്ക് ഓടിക്കയറിയത്.

pathram:
Related Post
Leave a Comment