പ്രിയദര്‍ശന്‍ ചിത്രത്തിൽ ഷെയ്ന്‍ നിഗം

പ്രിയദര്‍ശന്‍ ചിത്രത്തിൽ ഷെയ്ന്‍ നിഗം നായകനാകുന്നു. മരക്കാർ എന്ന ബിഗ് ബജറ്റ് ചിത്രത്തിനു ശേഷം പ്രിയദർശൻ ഒരുക്കുന്ന ചിത്രം ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്നു. സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും

അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജോണി ആന്റണി, മണിയൻ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങൾ. നായിക നിർണയമടക്കം നടന്നു വരുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമാതാക്കൾ അറിയിച്ചു.
ബൈക്ക് പറത്തി ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിക്കുള്ളിൽ; മൂന്ന് പേരുടെ ലൈസൻസ് റദ്ദാക്കി

സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും പ്രിയൻ തന്നെയാണ്. യുവതലമുറയെ അണിനിരത്തി പ്രിയദർശന്‍ ഒരു ചലച്ചിത്രമൊരുക്കുന്നത് ഇതാദ്യമാണ്. കോമഡിക്ക് പ്രാധാന്യമുള്ള സിനിമയാകും ഇതെന്ന് റിപ്പോർട്ട് ഉണ്ട്.

pathram desk 1:
Related Post
Leave a Comment