ബൈക്ക് പറത്തി ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിക്കുള്ളിൽ; മൂന്ന് പേരുടെ ലൈസൻസ് റദ്ദാക്കി

കട്ടപ്പന : വെള്ളയാംകുടിയിൽ അമിത വേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപെട്ട് ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിക്കുള്ളിൽ വീണ സംഭവത്തിൽ 3 യുവാക്കളുടെ ലൈസൻസ് മോട്ടർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദാക്കി.

അപകടത്തിൽപെട്ട ബൈക്ക് ഓടിച്ച വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദിന്റെ ലൈസൻസ് 6 മാസത്തേക്കും ഒപ്പം മറ്റു ബൈക്കുകൾ ഓടിച്ചിരുന്ന അയ്യപ്പൻകോവിൽ സ്വദേശികളായ ആദിത്യ ഷിജുവിന്റെയും നിതിൻ ബിജുവിന്റെയും ലൈസൻസ് 3 മാസത്തേക്കുമാണു സസ്പെൻഡ് ചെയ്തത്.

വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങി

100 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ ബൈക്ക് ഓടിക്കുന്നതിനിടെയാണു നിയന്ത്രണം നഷ്ടപ്പെട്ട് ഉയർന്നുപൊങ്ങി ഏഴടിയിലേറെ ഉയരമുള്ള സംരക്ഷണ വേലിക്കുള്ളിൽ പതിച്ചതെന്നു മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു.

pathram desk 1:
Related Post
Leave a Comment