പിണറായി ജയിലിൽ പോകുന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് ഉമ തോമസ്‌

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വർണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ രാജാവ് നന്നായാലെ നാട് നന്നാകു എന്ന് മുഖ്യമന്ത്രിയെ വിമർശിച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഇത്‌പോലെ കള്ളത്തരങ്ങൾ ചെയ്യുന്നൊരു നൃപനെ നമുക്ക് വേണ്ട. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി വരും മുഖ്യമന്ത്രിയെ തെരുവിലേക്ക് ഇറക്കും. ജയിലിൽ പോകുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും ഉമ തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി എറണാകുളം കളക്റ്റ്രേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉമ തോമസ്.

‘നാട് നന്നാവണമെങ്കിൽ രാജാവ് നന്നാവണം. രാജാവ് നഗ്‌നനനാണെന്ന് പറയാൻ കൂട്ടത്തിലുള്ളവർ പോലും പറയാൻ മടിക്കുന്ന കാലമാണ്. ഇത്തരത്തിൽ ഒരു നീക്കമുണ്ടായാൽ കോൺഗ്രസുകാർ ഒത്തൊരുമിച്ച് ഇറങ്ങും. തീർച്ചയായിട്ടും ഇത് നിയമസഭയിൽ ഉന്നയിക്കും. രാജാവ് നന്നായാലെ നാട് നന്നാവൂ. ഇതുപോലെ കള്ളത്തരങ്ങൾ ചെയ്യുന്നൊരു നൃപനെ നമുക്ക് വേണ്ട. ഇതിന് മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെ ഇറക്കാനായിട്ട് കേവലമായിട്ട് അതിന്റെ കാവ്യ നീതിയാണ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. തീർച്ചയായിട്ടും ഇതിനെതിരെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കും. കൂടുതൽ ആളുകൾ ചേർന്ന് അദ്ദേഹത്തെ തെരുവിലേക്ക് ഇറക്കും. ജയിലിൽ പോകുന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നതിൽ സംശയമില്ല.’ എന്ന് ഉമ തോമസ് പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുമാണ് സ്വപ്നയുടെ പുതിയ ആരോപണം. ആരോപണം പുറത്ത് വന്നത് മുതൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ നടത്തുന്നത്. എറണാകുളത്തിന് പുറമെ കോഴിക്കോട്, കണ്ണൂർ പ്രതിപക്ഷം നടത്തിയ പ്രതിഷേധം സംഘർഷഭരിതമായിരുന്നു. കാസർഗോഡ് പ്രതിഷേധക്കാർ ബിരിയാണി ചെമ്പ് കളക്റ്റ്രേറ്റിലേക്ക് വലിച്ചെറിഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലേക്കാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.

സ്വപ്‌ന പറുത്തുവിട്ട ശബ്ദരേഖയിലെ പ്രധാന ഭാഗങ്ങള്‍…

ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രി തന്നെ… സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകള്‍…

വന്ന വഴി മറക്കാതെ നയന്‍താര…

വിഘ്‌നേഷിന് നയന്‍താര സ്ത്രീധനം നല്‍കി..? 20 കോടിയുടെ ബംഗ്ലാവ് എങ്ങനെ സമ്മാനമാകും..?

മുഖ്യമന്ത്രിക്കും സ്വപ്‌നയ്ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

കണ്ണൂരിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേട് മറികടക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. അതിനിടെ പൊലീസിനെതിരെ ചെരിപ്പേറുമുണ്ടായി. കണ്ണൂരിൽ കളക്റ്റ്രേറ്റിലേക്കുള്ള മാർച്ചിന് മുന്നോടിയായി കെപിസിസി അധ്യക്ഷൻ കെ സുധാകരന് പൊലീസ് മുന്നറിയിപ്പ് നോട്ടീസ് അയച്ചിരുന്നു. കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്നും അത് തടയണമെന്നും ഇല്ലെങ്കിൽ ഉദ്ഘാടകൻ കൂടിയായ സുധാകരനെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു പൊലീസിന്റെ നോട്ടീസ്.

കൊല്ലത്തും കോൺഗ്രസ്- ആർവൈഎഫ് മാർച്ചിനിടെ സംഘർഷമുണ്ടായി. പൊലീസ് ലാത്തി ചാർജ് പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു പൊലീസുകാരനും ആർവൈഎഫ് പ്രവർത്തകനും പരിക്കേറ്റു.പാലക്കാടും ആലപ്പുഴയിൽ പ്രതിഷേധം തുടരുകയാണ്. പാലക്കാട്ടെ പ്രതിഷേധം ബാരിക്കേട് വെച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിന് വഴിവെച്ചു. ആലപ്പുഴയിലെ മാർച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. കേസിൽ ശരിയായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്നും പൂജപ്പുരയിലേക്ക് പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

അതേസമയം, ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ വിശദീകരണ യോ?ഗങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിപിഐഎം. ഇത് തുറന്നുകാട്ടിക്കൊണ്ടുള്ള രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പ്രധാനപ്പെട്ട നേതാക്കൾ തന്നെ പങ്കെടുത്തുകൊണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

pathram:
Related Post
Leave a Comment