മുഖ്യമന്ത്രിക്കും സ്വപ്‌നയ്ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവന്നത് കേരള രാഷ്ട്രീയത്തില്‍ കോളിളക്കം ഉണ്ടാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ സമരം ആരംഭിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നു. കഴിവതും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് ഇന്റലിജൻസ് അഭ്യർഥിച്ചതായി റിപ്പോർട്ടുകളുണ്ട്. പൊതുപരിപാടികളുടെ വേദി ഒരു മണിക്കൂർ മുൻപ് സുരക്ഷാ നിയന്ത്രണത്തിലാക്കും.

മുഖ്യമന്ത്രിക്കു നിലവിൽ സെഡ് പ്ലസ് സുരക്ഷയാണുള്ളത്. സായുധ ബറ്റാലിയനുകളിൽനിന്ന് കൂടുതൽ പൊലീസിനെ വിന്യസിക്കും. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് പരിശോധനകളുമുണ്ടാകും. പൈലറ്റ്, എസ്കോർട്ട് ക്രമീകരണങ്ങൾ മന്ത്രിമാർക്കും ഏർപ്പെടുത്തി.

അതിനിടെ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിലും ഓഫീസിലും പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. 24 മണിക്കൂറും പോലീസ് വിന്യാസമുണ്ടാകും. സ്വപ്നയുടെ സുരക്ഷ കണക്കിലെടുത്താണ് സുരക്ഷ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

നിലവിലെ ആരോപണങ്ങൾക്ക് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് സ്വപ്ന കോടതിയിൽ ഹർജി നൽകിയിരുന്നു. പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഷാജ് കിരൺ വന്നു പോയി എന്ന വെളിപ്പെടുത്തലിന് ശേഷം സ്വർണ്ണക്കടത്ത് കേസിൽ വലിയ തോതിലുള്ള ചർച്ചകളുയർന്നിരുന്നു. ആറ് മണിക്കൂറോളം ഷാജ് കിരൺ സ്വപ്നയ്ക്കൊപ്പം ഉണ്ടായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ ഓഫീസിൽ സിസിടിവി സ്ഥാപിക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്.

KEY WORDS; police protection for chiefminister, ministers, swapna suresh gold smugling case kerala police security

pathram:
Leave a Comment