ഒരു ഓവറിൽ ആറ് സിക്സ്… ​യുവരാജിന് പിൻ​ഗാമിയായി 15കാരൻ

ഒരോവറിൽ ആറ് സിക്സറുകൾ അടിച്ച യുവരാജ് സിങ്ങിന്റെ പ്രകടനം കായിക പ്രേമികൾ ആരും മറുന്നു കാണില്ല. ഇപ്പോഴിതാ ഒരോവറിലെ ആറുപന്തുകളും ബൗണ്ടറിയ്ക്ക് മുകളിലൂടെ പറത്തി സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് കൃഷ്ണ പാണ്ഡെ എന്ന 15 കാരന്‍. പോണ്ടിച്ചേരി ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് കൃഷ്ണയുടെ വെടിക്കെട്ട് പ്രകടനം പിറന്നത്.

പാട്രിയറ്റ്‌സ്-റോയല്‍സ് മത്സരത്തിനിടെ കൃഷ്ണ കൊടുങ്കാറ്റായി. പാട്രിയറ്റ്‌സിനായി ബാറ്റേന്തിയ കൃഷ്ണ നിതേഷ് ഠാക്കൂര്‍ ചെയ്ത ആറാം ഓവറിലെ ആറ് പന്തും ബൗണ്ടറിക്ക് മുകളിലൂടെ പറത്തി. ഒരു വൈഡ് ഉള്‍പ്പെടെ 37 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്.

19 പന്തുകളില്‍ നിന്ന് 83 റണ്‍സെടുത്താണ് കൃഷ്ണ മടങ്ങിയത്. എന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ താരത്തിന് സാധിച്ചില്ല. മത്സരത്തില്‍ റോയല്‍സ് പാട്രിയറ്റ്‌സിനെ നാല് റണ്‍സിന് പരാജയപ്പെടുത്തി.

കൃഷ്ണ പാണ്ഡെയുടെ തകര്‍പ്പന്‍ പ്രകടനം ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി. നിരവധി ക്രിക്കറ്റ് ആരാധകരാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

key words: six sixes in an over, krishna pandey, 6 six in over, pondichery t10 league, cricket

pathram:
Related Post
Leave a Comment