മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാ താരങ്ങളില്‍ ഒരാളായ ജയസൂര്യയ്ക്ക് ഗോൾഡൻ വിസ ലഭിച്ചു. എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ യൂഎ ഭരണാധികാരികൾക്കൊപ്പമാണ് ജയസൂര്യ യുഎഇയുടെ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം നടി ശ്വേതാ മേനോനും ദുബായ് ഗോൾഡൻ വിസ ലഭിച്ചിരുന്നു.
മലയാള സിനിമയിലെ നിരവധി അഭിനേതാക്കള്‍ക്ക് അടുത്തിടെയായി ഗോള്‍ഡന്‍ വിസ നേരത്തെ ലഭിച്ചിട്ടുണ്ട്. പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, മീന എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018-ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്.
Leave a Comment