നി​ക്കി ​ഗിൽറാണി വിവാഹിതയായി

തെന്നിന്ത്യന്‍ താരങ്ങളായ നിക്കി ഗല്‍റാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി. ചെന്നൈ ഹോട്ടലില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മെഹന്തിയടക്കമുള്ള വിവാഹത്തിന് മുമ്പുള്ള മറ്റ് ചടങ്ങുകള്‍ ഇരുവരുടെ വീടുകളിലായാണ് നടന്നത്.

ആദിയും നിക്കി ഗല്‍റാണിയും രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. സ്വകാര്യമായി നടന്ന ആദിയുടെ ജന്മദിന ആഘോഷത്തില്‍ നിക്കി ഗല്‍റാണി പങ്കെടുത്ത ഫോട്ടോ പുറത്ത് വന്നതോടെയാണ് ആ പ്രണയ ഗോസിപ്പുകള്‍ പുറത്തുവരുന്നത്.

മാര്‍ച്ച് 24 ന് ആണ് വിവാഹ നിശ്ചയം നടന്നത്. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി ഒക്ക വി ചിത്തിരം എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. ‘ഈറം’ എന്ന തമിഴ് സിനിമയിലൂടെ താരം കൂടുതല്‍ ശ്രദ്ധ നേടുന്നത്.

pathram:
Related Post
Leave a Comment