ജീവിക്കാൻ ഒരുതരത്തിലും സമ്മതിക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണോ..?

രാജ്യത്ത് സാധാരണക്കാരുടെ നടുവൊടിക്കുന്ന രീതിയിൽ വിലയക്കറ്റം ഉണ്ടായിക്കൊണ്ടിരിക്കുയാണ്. ഇതിനിടെയിൽ രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. ​ഗാർഹിക സിലിണ്ടറിനും വാണിജ്യ സിലിണ്ടറിനും വില കൂട്ടിയിട്ടുണ്ട്. ഗാർഹിക സിലിണ്ടറിന് 3രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ 14.2 കിലോ സിലിണ്ടറിന് 1110 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 2357 രൂപ 50 പൈസ ആയി വില ഉയർന്നു.

മേയ് മാസത്തിൽ ഇത് രണ്ടാംതവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. നേരത്തെ മേയ് ഏഴിന് സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. 2021 ഏപ്രിൽ മുതൽ സിലിണ്ടറിന് 190 രൂപയിലധികമാണ് വില വർധിച്ചത്. സർക്കാരിന്റെ നിലപാടിനെതിരേ വൻ ജനരോഷമാണ് ഉയർന്നുവരുന്നത്.

pathram:
Related Post
Leave a Comment