സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.. എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 12 ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട്. എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ ഇന്ന് രാവിലെ വരെ തുടർന്നു. എങ്കിലും ഇപ്പോൾ തുടർച്ചയായ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. നാളെയോടെ മഴ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
- pathram in BREAKING NEWSKeralaLATEST UPDATESNEWS
മഴ കുറയാൻ സാധ്യത…
Related Post
Leave a Comment