പാലക്കാട്ട് രണ്ട് പോലീസുകാർ വയലിൽ മരിച്ച നിലയിൽ

പാലക്കാട് മുട്ടിക്കുളങ്ങരയിൽ രണ്ട് പോലീസുകാരെ മരിച്ചനിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവിൽദാർമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ പറമ്പിൽ മരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. കഴിഞ്ഞദിവസം ഒരാൾ ഡ്യൂട്ടിയിലുണ്ടായിരുന്നതായും മറ്റൊരാൾ അവധിയിലായിരുന്നുവെന്നും പറയുന്നു.

ഇരുവരെയും കഴിഞ്ഞദിവസം രാത്രിമുതൽ കാണാതായെന്നും വിവരങ്ങളുണ്ട്. വയലിൽ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇവരെ കണ്ടെത്തിയ സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യതയില്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നു. സംഭവത്തിൽ പോലീസും വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് പോലീസും ഫൊറൻസിക് വിദഗ്ധരും എത്തി.

pathram:
Related Post
Leave a Comment