അത് ധോണിയാണ്, എന്താണ് ചെയ്യുക എന്ന് പ്രവചിക്കുക അസാധ്യം; അക്തറിൻ്റെ വാക്കുകൾ…

മുൻ ഇന്ത്യൻ നായകനും നിലവിൽ ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായ എം എസ് ധോണിയുടെ ഭാവി പ്രവചിച്ചു പാകിസ്ഥാൻ മുൻ പേസർ ഷോയിബ് അക്തർ. ഐപിഎൽ പതിനഞ്ചാം സീസണിൽ തോൽവി കൊണ്ട് പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്ത് കിടക്കുന്ന ചെന്നൈയെ കരകയറ്റി കൊണ്ടു വരികയാണ് ഇപ്പോൾ ധോണി. അപ്പോഴാണ് പ്രവചനവുമായി അക്തർ എത്തിയത്. ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 8 പോയിൻ്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈ.

“അദേഹം എം എസ് ധോണിയാണ്. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പ്രവചിക്കുക അസാധ്യം. വേറിട്ട എന്തും ആണ് അദേഹം ചെയ്യു. മഹത്തായ താരമാണ് ധോണി. നമ്മളെല്ലാം അദേഹത്തെ ഇഷ്‌ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

ഒരു ദിവസം പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് അടുത്ത സീസണും ധോണി കളിക്കണം എന്നാണ് വ്യക്തിപരമായ എന്‍റെ അഭിപ്രായം. അല്ലെങ്കില്‍ ടീം മാനേജ്‌മെന്‍റിന്‍റെ ഭാഗമായിരിക്കണം ധോണി.”- അക്തർ പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 91 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ 208 റണ്‍സാണ് നേടിയത്. മത്സരത്തില്‍ 8 പന്തില്‍ 21 റണ്‍സാണ് ധോണി നേടിയത്. ഈ സീസണില്‍ 11 മത്സരങ്ങളില്‍ 163 റണ്‍സാണ് എം എസ് ധോണിയുടെ സമ്പാദ്യം.

pathram desk 2:
Related Post
Leave a Comment