അന്ന് ജോമോളുടെ ഒളിച്ചോട്ടം തടയാന്‍ ശ്രമിച്ചുവെന്ന് സുരേഷ് ഗോപി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജോമോള്‍. ബാലതാരമായി നായികയായുംതാരം തിളങ്ങിയെങ്കിലും വിവഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടി. പ്രണയ വിവാഹത്തെ കുറിച്ച് ജോമോള്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വൈറലാകുന്നത് ജോമോളുടെ ഒളിച്ചോട്ടത്തെ കുറിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കവെ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ്. ജോമോള്‍ ഒളിച്ചോടി പോവുന്നത് തടയാന്‍ ശ്രമിച്ചതിനെ കുറിച്ചാണ് ജെബി ജംഗ്ഷന്‍ ഷോയില്‍ സുരേഷ് ഗോപി പറഞ്ഞത്.

വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചപ്പോള്‍ ജോമോള്‍ വളരെ ചെറിയ കുട്ടിയാണ്. അന്ന് തുടങ്ങിയ ബന്ധം ഇന്നും കുടുംബപരമായും തുടര്‍ന്ന് വരികയാണ്. പിന്നെ പറയാനുള്ളത് ജോമോളുടെ ഒരു ഒളിച്ചോട്ടത്തെ കുറിച്ചാണ്. അന്ന് ഈ ദമ്പതിമാരെ പൊലീസിനെ കൊണ്ട് പിടിക്കാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വഴിയും എല്ലാ റെയില്‍വേ സ്റ്റേഷന്‍ വഴിയും കൊടുത്ത് പിടിപ്പിക്കാന്‍ നോക്കിയിരുന്നു.

ഒരു ചന്ദ്രശേഖര പിള്ള മോളെ തട്ടിക്കൊണ്ട് പോയി എന്നാണ് ജോമോളുടെ അമ്മ വിളിച്ച് പറഞ്ഞത്. ചന്ദ്രശേഖര പിള്ള എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു അമ്പത്തിയഞ്ച് – അറുപത് വയസുള്ള ആളുടെ മുഖമാണ് മനസിലേക്ക് എത്തുന്നത്. -സുരേഷ് ഗോപി പറഞ്ഞു.

ഈ ചന്ദ്രശേഖര പിള്ള എന്ന ചന്തു തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു എന്ന് ജോമോള്‍ പറയുന്നുണ്ട്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇതുപോലൊരു വിവാഹമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ജോമോള്‍ പറയുന്നുണ്ട്.

pathram:
Related Post
Leave a Comment