‘രാക്ഷസന്’ ശേഷം ത്രില്ലറുമായി വിഷ്ണു വിശാൽ; ഉദ്വേ​ഗം നിറച്ച് ‘എഫ്.ഐ.ആർ’ ട്രെയ്ലർ

വിഷ്ണു വിശാൽ നായകനായെത്തുന്ന എഫ്.ഐ.ആറിന്റെ ട്രെയ്ലർ പുറത്ത്. ത്രില്ലറായൊരുക്കുന്ന ചിത്രത്തിൽ ഇർഫാൻ അഹമ്മദ് എന്ന കഥാപാത്രമായാണ് വിഷ്ണു എത്തുന്നത്.

മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനു ആനന്ദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. മഞ്ജിമ മോഹൻ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, റീബ മോണിക്ക ജോൺ, പാര്‍വതി ടി, റെയ്സ വില്‍സണ്‍, റാം സി തുടങ്ങിയവരും അഭിനയിക്കുന്നു.

ഫെബ്രുവരി 11നാണ് ചിത്രത്തിന്റെ റിലീസ്.
വിവി സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ‘എഫ്ഐആര്‍’ എത്തുക. അരുള്‍ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമിഴിലും തെലുങ്കിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

pathram:
Related Post
Leave a Comment