കറുപ്പിനഴക് മീരാജാസ്മിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി മീര ജാസ്മിൻ. കറുപ്പ് വേഷത്തിൽ താരം എത്തുന്ന ചിത്രങ്ങൾ പകർത്തിയത് രാഹുൽ ജംഗിയാനിയാണ്.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് മീര ഇപ്പോൾ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലാണ് മീരയിപ്പോൾ വേഷമിടുന്നത്. ജയറാമാണ് ചിത്രത്തിലെ നായകൻ.

ഇതിന് പിന്നാലെ സമൂഹമാധ്യമമായ ഇൻസ്റ്റാ​ഗ്രാമിലും മീര സജീവമായിരിക്കുകയാണ്.

2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മീര മുഴുനീള വേഷത്തിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.

pathram:
Related Post
Leave a Comment