‘ഭയപ്പാട് ലവലേശമില്ല’,രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടേയെന്ന് ജലീല്‍

രുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കുറിച്ചുള്ള സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് മുന്‍മന്ത്രി കെടി ജലീല്‍. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ എന്ന് കെടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.

കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും.
എന്തൊക്കെയായിരുന്നു പുകില്‍?
എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.
സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അത്‌കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.
കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?
പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!

കെടി ജലീലുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നായിരുന്നു കഴിഞ്ഞദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വപ്‌ന സുരേഷ് പറഞ്ഞത്. കെടി ജലീലിന് യുഎഇ കോണ്‍സുല്‍ ജനറലുമായി നേരിട്ടാണ് ബന്ധം. തനിക്ക് അതില്‍ പങ്കില്ല. കെടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധമാണുള്ളതെന്നും സ്വപ്‌ന വ്യക്തമാക്കിയിരുന്നു.

pathram:
Related Post
Leave a Comment