‘വലിമൈ’ അജിത്ത് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത് നായകനാകുന്ന ‘വലിമൈ’. പൊങ്കലിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചത് ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

സിനിമ ഫെബ്രുവരി 24ന് റിലീസ് ചെയ്യും. നിർമ്മാതാവ് ബോണി കപൂർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഈശ്വരമൂര്‍ത്തി ഐ പി എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്.

കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിര്‍മിക്കുന്നത്. സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു സിനിമയുടെ ചിത്രീകരണം.

pathram:
Related Post
Leave a Comment