വിശാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വീരമേ വാകൈ സൂടും’ തിയേറ്ററുകളിലേക്ക്

വിശാലിനെ നായകനായി നവാഗതനായ തു.പാ ശരവണന്‍ രചനയും സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘വീരമേ വാകൈ സൂടും’ എന്ന ആക്ഷന്‍ ത്രില്ലര്‍ ഫ്രെബുവരി 4ന് പ്രദര്‍ശനത്തിനെത്തുന്നു.

ചിത്രത്തില്‍ തകര്‍പ്പന്‍ സംഘട്ടന രംഗങ്ങളും മാസ് രംഗങ്ങളും കൊണ്ട് സമ്പന്നമായി ചിത്രത്തിന്റെ ട്രെയിലര്‍ വൈറലായി. Rise of a common Man എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തില്‍ ഭരണകൂടത്തിനും ഭരണസ്വാധീനമുളള ദുഷ്ടവ്യക്തികള്‍ക്കു നേരെയുളള ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തി​െ​ന്‍റ പ്രമേയം.

ബാബു രാജ് ചിത്രത്തില്‍ വില്ലനായി എത്തുന്നുണ്ട്. ചിത്രത്തിലെ നായികയായി എത്തുന്നത് ഡിംപിള്‍ ഹയാതിയാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായ രവീണ രവിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോര്‍ജ് മരിയ, മാരിമുത്ത്, ബ്‌ളാക്ക് ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നിവരാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് യുവന്‍ ഷങ്കര്‍ രാജയാണ്.

pathram:
Leave a Comment