ദിലീപ് സമര്‍പ്പിച്ച ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറില്ല

കൊച്ചി: ദിലീപിന്റെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അപേക്ഷ നല്‍കി. ക്രൈംബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

ഫോണുകള്‍ സൈബര്‍ ഫോറന്‍സിക് ലാബില്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നും അതിനുള്ള നടപടി മജിസ്‌ട്രേറ്റ് കോടതി സ്വീകരിക്കണമെന്നുമാണ് അപേക്ഷയില്‍ പറയുന്നത്. ദിലീപ് സമര്‍പ്പിച്ച ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറില്ല. പകരം ഫോണുകള്‍ ക്രൈംബ്രാഞ്ച് നല്‍കിയിട്ടുള്ള കത്തുകൂടി വെച്ച് എഫ് എസ് എല്‍ ലാബിലേക്ക് കോടതി നേരിട്ട് അയക്കുകയാണ് ചെയ്യുക.

ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആറ് ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം രജ്‌സ്ട്രാറോട് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ഹൈക്കോടതിയില്‍ നിന്ന് ഈ ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയിലെത്തി അപേക്ഷ നല്‍കുകയായിരുന്നു.

pathram:
Related Post
Leave a Comment