അല്ലു അർജുൻ നിങ്ങളൊരു റോക്ക്സ്റ്റാർ ആണ്; പ്രശംസിച്ച് അനുപം ഖേർ

സൂപ്പർഹിറ്റ് ചിത്രം പുഷ്പ കണ്ടതിന് പിന്നാലെ അല്ലു അർജുനെ പ്രശംസിച്ച് ബോളിവുഡ് താരം അനുപം ഖേർ. അല്ലു അർജുൻ ഒരു റോക്ക്സ്റ്റാർ ആണെന്നും ജീവിതത്തിൽ കാണുന്നതിനേക്കാൾ മികച്ച ആവേശം പകരുന്ന, ‌പൈസ വസൂലാക്കിയ ചിത്രമാണ് പുഷ്പയെന്നും അനുപം ഖേർ ട്വീറ്റ് ചെയ്തു.

“പുഷ്പ കണ്ടു. എല്ലാ അർത്ഥത്തിലും ഒരു ബ്ലോക്ക് ബസ്റ്റർ സിനിമ. ജീവിതത്തിൽ കാണുന്നതിനേക്കാൾ, മികച്ച ആവേശം പകരുന്ന, പൈസ വസൂലാക്കിയ ചിത്രം. പ്രിയപ്പെട്ട അല്ലു അർജുൻ, നിങ്ങളൊരു റോക്സ്റ്റാർ തന്നെയാണ്. നിങ്ങളുടെ എല്ലാ ചലനങ്ങളും പെരുമാറ്റവും എനിക്ക് ഇഷ്ടപ്പെട്ടു. നിങ്ങൾക്കൊപ്പം പ്രവർത്തിക്കുവാൻ വേണ്ടി കാത്തിരിക്കുന്നു. പുഷ്പ ടീമിന് എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു”, അനുപം ഖേർ ട്വീറ്റ് ചെയ്തു.

അനുപം ഖേറിന്റെ ട്വീറ്റിന് അല്ലു അർജുൻ നന്ദിയും അറിയിച്ചിട്ടുണ്ട്. “അനുപം ജി, നിങ്ങളിൽ നിന്ന് ഹൃദയസ്പർശിയായ പ്രശംസ ലഭിച്ചതിൽ ഏറെ സന്തോഷം തോന്നുന്നു. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു. വളരെയധികം നന്ദി”അല്ലു മറുപടിയായി ട്വീറ്റ് ചെയ്തു.

സുകുമാർ സംവിധാനം ചെയ്ത പുഷ്പ തിയേറ്ററുകളിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ഇതിന് പിന്നാലെ ഓടിടിയിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. . ഫഹദ് ഫാസിൽ വില്ലനായെത്തിയ ചിത്രത്തിൽ രശ്മിക മന്ദാന, ജഗദീഷ് പ്രതാപ് ഭണ്ഡാരി, സുനിൽ, റാവു രമേഷ് തുടങ്ങി ഒരു വലിയ താരനിരയെത്തിയിരുന്നു.

റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസർ എന്ന റെക്കോർഡ് പുഷ്പ നേടിയിരുന്നു. ഈ വർഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്പൈഡർമാന്റേയും റെക്കോർഡ് തകർത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ പുഷ്പയിലെത്തിയത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കിയത്.

pathram:
Related Post
Leave a Comment