കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ ചർച്ച ചെയ്തതിന്റെ പേരിൽ റിപ്പോർട്ടർ ചാനൽ എം.ഡി എം.വി. നികേഷ് കുമാറിനെതിരെ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്.
കേസ് വിചാരണയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബർ 27ന് ചാനൽ ചർച്ച നടത്തുകയും അത് യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഐ.പി.സി സെക്ഷൻ 228 A (3) പ്രകാരമാണ് കേസ്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ നടന് ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടു പള്‍സര്‍ സുനിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ സുനി സ്ഥിരീകരിച്ചതായാണ് വിവരം. നടന് ദിലീപിനെ കാണാനെത്തിയപ്പോള്‍, സുനില്‍ കുമാറിനൊപ്പം കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ദിലീപിന്റെ സഹോദരന് സുനില്‍ കുമാറിനു പണം നല്കിയതു കണ്ടിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു.
ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പള്‍സര്‍ സുനി സമ്മതിച്ചതായി വിവരമുണ്ട്. അതേസമയം ഇക്കാര്യങ്ങളില്‍ അന്വേഷണസംഘം ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ക്കു തയാറായിട്ടില്ല.
പെണ്ണുകാണല്‍ മണിക്കൂറുകള്‍ നീണ്ടു, അവശയായ പെണ്‍കുട്ടി ആശുപത്രിയില്‍;സംഭവം നാദാപുരത്ത്
നേരത്തെ രണ്ടുതവണ പള്‍സര്‍ സുനിയെ ജയിലിലെത്തി കണ്ടശേഷം മാതാവ് ശോഭന സംവിധായകന് ബാലചന്ദ്രകുമാര്‍ പറയുന്നത് ശരിയാണെന്നും ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്നു സുനി പറഞ്ഞതായും മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഇതോടൊപ്പം ചില കാര്യങ്ങള്‍ സുനിക്ക് പറയാനുണ്ടെന്നും സുനിതന്നെ എല്ലാം തുറന്നുപറയുമെന്നും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളിലും സംഘം വ്യക്തത തേടി. സംവിധായകരായ ബാലചന്ദ്രകുമാര്‍, ബൈജു കൊട്ടാരക്കര എന്നിവരില്‍നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ടു ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിനു നേരത്തേ കൈമാറിയ ശബ്ദസാമ്പിളുകളുമായി ബന്ധപ്പെട്ടുളള സ്ഥിരീകരണമാണ് ബാലചന്ദ്രകുമാറില്നിന്നു തേടിയത്. ദിലീപിനു ജാമ്യം ലഭിക്കാന്‍ ഉന്നതന്റെ മകന് ഒരു സംവിധായകനോടു പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്നു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബൈജു കൊട്ടാരക്കയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.
Leave a Comment