കോവിഡ് ‘ഒമൈക്രോൺ’ വേരിയന്റ്; റീ ഇൻഫെക്‌ഷൻ സാധ്യത കൂടിയത്, അടിസ്ഥാന തത്വങ്ങൾ പാലിച്ചാൽ ഭയപ്പെടേണ്ട

കോവിഡിന്റെ പുതിയ ‘ഒമൈക്രോൺ’ വേരിയന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ കേരളത്തിലോ ഇന്ത്യയിലോ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല.

1. B11. 5 2 9 എന്ന ഈ വേരിയന്റ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു. വേരിയൻന്റ് ഓഫ് കൺസെൻ എന്ന ഈ വിഭാഗം കരുതലോടെ സമീപിക്കേണ്ടതാണ്. നമ്മുടെ ഡെൽറ്റ , ആൽഫ, ബീറ്റ പോലെ മറ്റൊരു വകഭേദം.

2. ഡെൽറ്റ വേരിയന്റിന് വിപരീതമായി കേവലം രണ്ടാഴ്ചയ്ക്കകം ഈ വകഭേദം കണ്ടെത്താനായത് ശാസ്ത്രത്തിന്റെ വലിയ നേട്ടമായി കരുതേണ്ടിവരും.

3. സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളിലും മറ്റ് ചില രാജ്യങ്ങളിലുമാണ് ഈ വകഭേദം കണ്ടെത്താനായത്.

4. ധാരാളം മ്യൂട്ടേഷൻ സംഭവിച്ച ഈ വകഭേദം റീ ഇൻഫെക്‌ഷൻ സാധ്യത കൂടിയതാണെന്ന് വിലയിരുത്തപ്പെടുന്നു.

5. വാക്സീനുകളെ അതിജീവിക്കും എന്ന് ഇതുവരെയുള്ള പഠനങ്ങൾ ഒന്നും വ്യക്തമാക്കുന്നില്ല. അതിനർഥം ഡെൽറ്റ പോലെതന്നെ വാക്സീൻ ഇതിനെതിരെയും ഫലവത്താകും.

6. കേരളത്തിലേക്കും ഇന്ത്യയിലേക്കും ഈ രാജ്യങ്ങളിൽ നിന്നു വരുന്ന ആൾക്കാർക്ക് ആർടിപിസിആർ പഠനവും കഴിയുന്നത്രയും ജീനോമിക്സ് പഠനവും ആവശ്യമായി വന്നേക്കാം.

7. ഈ യാത്രക്കാർക്ക് ഇൻസ്റ്റിറ്റിറ്റുവേഷണൽ ക്വാറന്റീൻ പരിഗണിക്കപ്പെടേണ്ടതായി വരും.

8. സാമൂഹിക അകലം പാലിക്കുക കൃത്യമായ മാസ്ക് ധരിക്കുക കൈകൾ കഴുകുക, തുറസായ സ്ഥലങ്ങൾ കഴിവതും ഉപയോഗിക്കുക, എയർകണ്ടീഷൻ ചെയ്ത മുറികൾ ഒഴിവാക്കുകയും അടച്ചിട്ട മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കുകയും ചെയ്യുക.

എത്രയും പെട്ടെന്ന് എത്രയും കൂടുതൽ ആൾക്കാർക്ക് വാക്സിനേഷൻ പൂർത്തിയാക്കുക. അതാണ് നാം ഇപ്പോൾ ചെയ്യേണ്ടത്.

അതായത് ‘ഒമൈക്രോണും’ വന്നപോലെ പോകും, അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7