ഒടുവില്‍ ആവശ്യം അംഗീകരിച്ചു; അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി

തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവ് ആയതോടെ കുഞ്ഞിനെ കാണാന്‍ അനുപമയ്ക്ക് അനുമതി ലഭിച്ചു. സിഡബ്ല്യുസില്‍ നിന്ന് കുഞ്ഞിനെ കാണാനുള്ള അനുമതി അനുപമയ്ക്ക് നല്‍കിയിട്ടുണ്ട്. സമരപ്പന്തലില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്ന ശിശുഭവനിലേക്ക് പോയാണ് കുഞ്ഞിനെ അനുപമ കാണുക.

“ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കുഞ്ഞിനെ കാണാന്‍ പോകുന്നത്. എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. കുഞ്ഞിനെ കാണുന്നതിനേക്കുറിച്ച് വളരെ ആകാംഷയുണ്ട്. കാണാന്‍ അനുമതി ലഭിക്കുമെന്ന് കരുതിയില്ല. പറയാന്‍ പറ്റാത്തത്ര സന്തോഷമുണ്ട്”, അനുപമ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

അനുപമയുയടെ കുഞ്ഞിന്‌റെ ഡിഎന്‍എ പരിശോധന ഫലം പുറത്ത് : റിപ്പേര്ട്ട് സിഡബ്ല്യുസിക്ക് കൈമാറി

പ്രസവിച്ച് മൂന്നു ദിവസത്തിനു ശേഷം തന്നില്‍നിന്ന് അകറ്റപ്പെട്ട കുഞ്ഞിനെയാണ് ഒരു വര്‍ഷത്തിനു ശേഷം അനുപമയ്ക്ക് കാണാന്‍ അവസരം ലഭിച്ചിരിക്കുന്നത്. കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് ഉറപ്പിക്കുന്നതിന് നടത്തിയ ഡിഎന്‍എ പരിശോധനാഫലം പോസിറ്റീവ് ആയതോടെയാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി ലഭിച്ചത്.

ദത്ത് നല്‍കപ്പെട്ട കുഞ്ഞിനെ കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് ആന്ധ്രയില്‍നിന്ന് കേരളത്തിലെത്തിച്ചത്. തുടര്‍ന്ന് കുഞ്ഞിന്റെ ജനിതക സാംപിളുകള്‍ പരിശോധനയ്ക്കായി ഇന്നലെയാണ് ശേഖരിച്ചത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍നിന്നുള്ള വിദഗ്ധരാണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്ന നിര്‍മല ശിശുഭവനിലെത്തി സാംപിളെടുത്തത്. ഉച്ചയ്ക്കുശേഷം അനുപമയും അജിത്തും സാംപിളുകള്‍ നല്‍കി. ഇന്ന് ഉച്ചയോടെയാണ് പരിശോധനാ ഫലം വന്നത്.

Similar Articles

Comments

Advertismentspot_img

Most Popular