വിവാഹം 18ന്, പ്രതിശ്രുത വരനെ പരിചയപ്പെടുത്തി ആലീസ് ക്രിസ്റ്റി

സീരിയല്‍ താരം ആലിസ് ക്രിസ്റ്റി വിവാഹിതയാകുന്നു. യൂട്യൂബ് താനലിലെ ആദ്യ വീഡിയോയിലൂടെ താരം പറഞ്ഞത് തന്റെ കല്യാണക്കാര്യമായിരുന്നു.
പത്തനംതിട്ട സ്വദേശി സജിന്‍ ആണു വരന്‍. നവംബര്‍ 18ന് ആണ് വിവാഹം. പ്രതിശ്രുത വരന്‍ സജിനും വിഡിയോയില്‍ ഒപ്പമുണ്ട്.

ആലിസിന്റെ സുഹൃത്തു വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്. ആലിസിന് വിവാഹം ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞ് വീടിനടുത്ത് ഒരാളുണ്ട് എന്നും ആലോചിക്കണോ എന്നു ചോദിക്കുകയുമായിരുന്നു. തുടര്‍ന്ന് സജിന്റെ ഫോട്ടോയും ഏതാനും ടിക്ടോക് വിഡിയോകളും അയച്ചു കൊടുത്തു. ആലിസിന്റെ ഫോട്ടോ കണ്ട് സജിനും ഇഷ്ടപ്പെട്ടു.

സംവിധായകൻ ശ്രീജിത്ത് വിജയനും നടി റെബേക്ക സന്തോഷും വിവാഹിതരായി

ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. തുടര്‍ന്നു വീട്ടുകാരോട് പറഞ്ഞു. വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിച്ചു. വിവാഹം ഉറപ്പിച്ചിട്ട് ഒന്നര വര്‍ഷത്തിലേറെയായി. കോവിഡും പ്രഫഷനല്‍ തിരക്കുകളും കാരണവും നീണ്ടു പോകുകയായിരുന്നെന്നും ആലിസ് പറഞ്ഞു.

pathram:
Related Post
Leave a Comment