സംവിധായകൻ ശ്രീജിത്ത് വിജയനും നടി റെബേക്ക സന്തോഷും വിവാഹിതരായി

സിനിമാ സംവിധായകൻ ശ്രീജിത്ത് വിജയനും സീരിയൽ താരം റെബേക്ക സന്തോഷും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. 5 വർഷമായി ഇരുവരും പ്രണയത്തിലാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. തൃശൂർ സ്വദേശിനിയായ റെബേക്ക മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.

കുഞ്ചാക്കോ ബോബൻ നായകനനായെത്തിയ കുട്ടനാടൻ മാർപാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്. ബിബിൻ ജോർജിനെ നായകനാക്കി മാർഗംകളി എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്

pathram:
Related Post
Leave a Comment