സംസ്ഥാനത്ത് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് ലഭിച്ചു തുടങ്ങി; ടിക്കറ്റ് നിരക്ക് 50 രൂപ

സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇനി പ്ലാറ്റ്‌ഫോം ടിക്കറ്റ് കിട്ടും.

ടിക്കറ്റ് നിരക്ക് 50 രൂപയാണ്.
18 മാസത്തിന് ശേഷം തിരുവനന്തപുരം ഡിവിഷനില്‍ ഇന്ന് പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കി തുടങ്ങി.

പാലക്കാട് ഡിവിഷനില്‍ മേയ് ഒന്നുമുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കിത്തുടങ്ങിയിരുന്നു.

കോവിഡ് നിയന്ത്രണത്തിന് മുന്‍പ് 10 രൂപ മാത്രമായിരുന്നു എല്ലാ സ്റ്റേഷനുകളിലേയും പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക്.

എന്നാല്‍ ഇപ്പോള്‍ നിരക്ക് 50 രൂപയായി ഉയര്‍ത്തിയിരിക്കുന്നത് തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ്.

തിരുവനന്തപുരം ഡിവിഷനിലെ ഒരു സ്റ്റേഷനിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കിയിരുന്നില്ല.

തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെ മുഴുവന്‍ സ്റ്റേഷനുകളിലെയും രണ്ടാം കവാടവും റെയില്‍വേ തുറന്നുകൊടുത്തിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment