ടി.പി. വധക്കേസ്; സഭയില്‍ മുഖ്യമന്ത്രിയും തിരുവഞ്ചൂരും തമ്മില്‍ വാക്‌പോര്‌

തിരുവന്നതപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിക്കുന്ന പോലീസ് സംരക്ഷണവും സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ജയിലില്‍ നല്‍കുന്ന സംരക്ഷണവും സഭയില്‍ ചൂണ്ടിക്കാട്ടി കെ.കെ രമ. സംഘടിത കുറ്റകൃത്യം തടയാന്നെ പേരില്‍ കൊണ്ടുവരുന്ന പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷത്തുനിന്നുള്ള ചോദ്യം. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടി മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മില്‍ വാക്‌പോരിന് ഇടയാക്കി.

ടി.പി കേസ് അന്വേഷണം അന്ന് നല്ലരീതിയിലാണ് നടന്നതെന്നു പറഞ്ഞ മുഖ്യമ്രന്തി ആരുടെ കാലത്താണ് നടന്നതെന്ന് മറന്നുപോയോ എന്ന് തിരിച്ചുചോദിച്ചു. എന്നാല്‍ പ്രതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് മുഖ്യമ്രന്തി ഒഴിഞ്ഞുമാറി.

ഈ സമയം സഭയില്‍ എഴുന്നേറ്റ മുന്‍ ആഭ്യന്തരമന്ത്രി ടി.പി കേസ് അന്വേഷണം ശരിയായ രീതിയില്‍ ആയിരുന്നുവെന്ന് മുഖ്യമ്രന്തി സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ചു. എന്നാല്‍ അത് താങ്കളെ തന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്നും കൊള്ളേണ്ടിടത്ത് കൊണ്ടുവെന്നും മുഖ്യമ്രന്തി മറുപടി നല്‍കി.

pathram:
Leave a Comment